ലൈക്ക് പ്രക്രിയ
ഒരാളുടെ പോസ്ടിനോട് ചെയ്യാന്‍
പറ്റുന്ന ഏറ്റവും വലിയ ക്രൂരത.
അത് വായിക്കാതെ ലൈക് ചെയ്ത് പോകുന്നത്.
ന്താ #ശരി അല്ലെ
_________________________________
കുറച്ചു ദിവസം മുമ്പ് ഉണ്ടായ സംഭവം.
റികൊസ്റ്റ് വന്നപ്പോള്‍ ഞാന്‍ അയാളുടെ വാളില്‍
കേറി നോക്കി. മ്യുച്ചല്‍ കണ്ടപ്പോള്‍ കൂടെ കൂട്ടി.
സാധാരണ ഇങ്ങിനെ ചെയ്യുമ്പോള്‍ പരസ്പരം
പ്രൊഫൈല്‍ ഫോട്ടോക്കും അന്നത്തെ ദിവസം ചെയ്ത
വല്ല പോസ്റ്റും വായിച്ച് ലൈക് കൊടുക്കല്‍ ഒരു മര്യാദ.
ഞാന്‍ ഇയാളെ ആഡ് ചെയ്തതും എന്റെ വാളില്‍
കേറി പിന്നെ ഒരു നിരങ്ങല്‍ ആയിരുന്നു.
ആന കരിമ്പിന്‍ കാട്ടില്‍ കേറിയത് പോലെ
എന്നൊക്കെ പറയാറില്ലേ. ഇത് അതിനേം മലര്‍ത്തിയടിച്ചു.
മിനുട്ടുകള്‍ കൊണ്ട് ഞാന്‍ ഇത് വരെ എഴുതിയ
എല്ലാ രചനകള്‍ക്കും, ഫോട്ടോകള്‍ക്കും ലൈക് അടിച്ച്
ഈ ചെങ്ങാതി ഇറങ്ങി പോയി.
ഇക്കാര്യം ഞാന്‍ ഇന്ബോക്സ്സില്‍ ചെന്ന് പറഞ്ഞപ്പോള്‍
അവിടെന്നും കിട്ടി ഒരു ലൈക്
ഇതിനേക്കാള്‍ രസം പിന്നെ ഞാന്‍ ചെയ്ത ഒരു
പോസ്റ്റുകളുടെയും ഏഴയലത്ത് പോലും ഈ ചെങ്ങാതിയെ
കണ്ടില്ല എന്നതാണ്.
ഫീലിംഗ് : ന്നാലും ന്നോട് .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ