മുടന്തന്‍ ഞ്യായം
ചില വെള്ളിയാഴ്ചകളില്‍ പള്ളി പിരിഞ്ഞു പോരുമ്പോള്‍
ഞങ്ങള്‍ പുറത്തു നിന്നും ഫുഡ് കഴിക്കല്‍ പതിവാണ്.
ഇന്ന് തിരിച്ച് വരുമ്പോള്‍ സാധാരണ ഇല്ലാത്ത ഒരാള്‍
വണ്ടിയില്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഞാന്‍ ചോദിച്ചു,,
ഇന്ന് ഞമ്മക്ക് ഇല ചോറ് ഉണ്ണാന്‍ പോയാലോ ?
കേട്ടതും പിറകില്‍ നിന്നും ഇയാള്‍ ,,,
ഏയ് ഞാനില്ല, അടിപൊളി ഫുഡ് ക്യാമ്പില്‍ ഉണ്ടാകുമ്പോള്‍
എന്തിനാണ് ഭായ് ,,പോരാത്തതിന് നമ്മള്‍ കഴിചില്ലേല്‍
ആ ഫുഡ് ബാക്കിയാകില്ലേ,, ങ്ങളൊന്നു ചിന്തിച്ചിട്ടുണ്ടോ
എത്രയെത്ര ആളുകളാ ഗാസയില്‍ ഫുഡ് കിട്ടാതെ
പട്ടിണി കിടക്കുന്നെ ? ഇയാള്‍ ന്നോട് ചൂടായി പറഞ്ഞു,,
ന്റെ ഭായ് ,,,നമ്മള്‍ രണ്ടു പേരുടെ ഫുഡ് ബാക്കിയാക്കി
എന്നും വെച്ച് ഗാസയിലെ കുട്ടികളുടെ വിശപ്പ് മാറുമോ ?
ഇല്ലല്ലോ ? നമ്മുക്ക് ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക , പിന്നെ ഗാസയിലേക്ക്
വല്ല ഫണ്ട് പിരിവും ഉണ്ടേല്‍ അതില്‍ പങ്കെടുക്കുക...
അല്ലാതെ നിങ്ങളീ പറയുന്നതിലൊന്നും കാര്യമില്ല,,,
ഞാനും വിട്ടു കൊടുത്തില്ല,,
തര്‍ക്കം നടക്കുന്നതിനിടയില്‍ ഞാന്‍ ഡ്രൈവറെ ഒന്ന്
തോണ്ടി ,, വണ്ടി ഹോട്ടലിലേക്ക് വിടാന്‍ സിഗ്നല്‍ കൊടുത്തു ,,
ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ മൂപ്പര്‍ക്ക് വണ്ടിയില്‍
നിന്നുമിറങ്ങാനൊരു മടി,,,
വെരിം ഭായ് ,,,ങ്ങള് വന്നു കഴിച്ചാല്‍ മതി ,,കാശൊക്കെ
ഞമ്മള് കൊടുത്തോളാം ,,, ഡ്രൈവറുടെ വാക്കുകള്‍
കേട്ടപ്പോള്‍ മൂപ്പര്‍ അര മനസ്സില്‍ വണ്ടിയില്‍ നിന്നുമിറങ്ങി.
ഫുഡ് എല്ലാം കഴിഞ്ഞു വന്ന് ഡ്രൈവര്‍ മൂപ്പരുടെ കാശ്
കൊടുക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു ഏമ്പക്കം കേട്ട്
ഞാന്‍ തിരിഞ്ഞു നോക്കി ,,,കാറില്‍ വീരവാദം മുഴക്കിയ
ആള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ,,
സത്യത്തില്‍ മൂപ്പരുടെ കയ്യില്‍ കാശില്ല ,,
അല്ലേല്‍ ചിലവാക്കാനുള്ള മടി ,,
ഇത് പോലെ കുറെ ആളുകള് ഉണ്ട് നമ്മുടെ ഇടയിലും,,
ചുമ്മാ മുട്ടി ഞ്യായം പറഞ്ഞു കൊണ്ട്,,,,,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ