തൊട്ടുരുമ്മിയിരിക്കല്‍
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ,,
നിന്നെ കട്ടെടുത്ത് പറക്കാന്‍ കൊതിയായീ,,
ആഹാ!! കേള്‍ക്കാന്‍ സുഖമുള്ള വരികള്‍..
ഇങ്ങിനെയൊരു തൊട്ടുരമ്മലിനാണോ
നമ്മുടെ കുട്ടികള്‍ പ്ലേ കാര്‍ഡുമായി തെരുവില്‍
സമരം ചെയ്യുന്നത്. ഒന്ന് തോട്ടുരുമ്മിയിരുന്നാല്‍
ഗര്‍ഭമൊന്നുമുണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
പിന്നെയും എന്തിനാണ് എല്ലാരും ഇതിനെ എതിര്‍ക്കുന്നത് ?
കാരണം ,അതല്ല കേരള സംസ്കാരം ,അതല്ല
മലയാളിയുടെ സംസ്കാരം.മുന്പ് ചുംബന സമരം
നടത്തിയപ്പോഴും അത് കൊണ്ടല്ലേ നമ്മള്‍ ഒന്നടങ്കം
അതിനെ എതിര്‍ത്തത്.
ഇവര്‍ ഇന്ന് ഇതിനു വേണ്ടി സമരം ചെയ്‌താല്‍
നാളെ അങ്ങിനെ എല്ലാ സ്ഥലത്തും തൊട്ടുരുമ്മിയിരിക്കാന്‍
വേണ്ടി സമരം ചെയ്യും. നമ്മുടെ നാട്ടിലെ ബസ്സ് വെയിറ്റിംഗ്
ഷെഡ്‌കളില്‍ പോലും പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന്
വേര്‍ തിരിച്ചു കാണാം, എന്താ ഇവര്‍ തമ്മില്‍ ഒന്നിച്ച്
ഇരുന്നാല്‍ ഗര്‍ഭം ഉണ്ടാകുമെന്ന് പേടിച്ചാണോ ?
നമ്മള്‍ സഞ്ചരിക്കുന്ന ബസ്സുകളില്‍ ,സ്ത്രീകള്‍ക്കും,
പുരുഷന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ കാണാം.
ഇന്ന് കൊടി പിടിച്ചവര്‍ നാളെ അവിടെയും വേര്‍തിരിവ്
വേണ്ടെന്നു സമരം ചെയ്യില്ലേ ? അപ്പോള്‍ നമ്മുടെ അമ്മമാരും,
പെങ്ങന്മാരും മറ്റു പലരുടെയും മടിയില്‍ ഇരുന്നു യാത്ര
ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക.
പിന്നെ ഒരു കാര്യം വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട
മന്ത്രി ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണോ
ചെയ്യേണ്ടത് ? വിദ്യഭ്യാസവുമായി ബന്ധമുള്ളത് കൊണ്ട്
അബ്ദുറബ്ബ് അതിനു മറുപടി പറഞ്ഞു. അതും വ്യക്തിപരമായി
എന്ന നിലയില്‍ അദ്ധേഹം എടുത്തു പറഞ്ഞു.
അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ആ വാര്‍ത്ത
കേട്ടവര്‍ക്കറിയാം. ഇനി അദ്ദേഹം അതിനെ അനുകൂലിച്ചാണ്
പറഞ്ഞതെങ്കില്‍ അപ്പോഴും കേരളത്തിലെ തെരുവുകളില്‍
പ്ലെക്കാര്‍ഡും, സമരവും കാണാം,, അത് മന്ത്രിയോടും,
സര്‍ക്കാറിനോടുമുള്ള എതിര്‍പ്പ്, അത്രേയുള്ളൂ !!
നിങ്ങള്‍ക്ക് വരാന്തകളിലൂടെ കൈ കോര്‍ത്ത് നടക്കാം,
മരച്ചുവട്ടില്‍ പോയിയിരുന്നു പ്രണയിക്കാം,
കാന്റീനുകളില്‍ സൗഹൃദം പങ്ക് വെക്കാം,
ബസ്സ് സ്റ്റോപ്പുകളില്‍ വെച്ച് സല്ലപിക്കാം,
അതിനൊന്നും ആരും ഇവിടെ ഒരു തടസ്സവും പറഞ്ഞില്ല.
പഠിക്കാനിരിക്കുന്ന ക്ലാസ്സുകളില്‍ മുട്ടിയുരുമ്മിയിരിക്കണം
എന്ന് വാശി പിടിക്കുന്നെതെന്തിനാ !!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ