മനുഷ്യ സ്നേഹി
കോഴിക്കോട് ഭൂഗര്‍ഭ അഴുക്കു ചാലില്‍ വീണ്
ജീവനായി,ഒരിറ്റ്ശ്വാസത്തിനായി രണ്ടുമനുഷ്യ
ജന്മങ്ങള്‍ കേഴുമ്പോള്‍ അവരുടെ നിറമോ, ജാതിയോ,
സ്ഥലമോ നോക്കാതെ സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന്
സ്വയം അറിഞ്ഞിട്ടും രണ്ടു ആന്ധ്രാസ്വദേശികളായ
ആളുകളെ രക്ഷിക്കാന്‍ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ
അതിനെ നമ്മള്‍ ഇന്നും എന്നും ഓര്‍ക്കണം.
നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും കണ്ണിലുണ്ണിയായ
നൗഷാദ് (32) ഇത് പോലെ എന്ത് അപകടം നടന്നാലും
അവിടേക്ക് ഓടിയെത്തുക പതിവാണ്.
ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനം നടത്തിയുരുന്ന
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു
ഈ കരുവാര സ്വദേശി.
ഈ നന്മമനസ്സിന്റെ വിയോഗത്തില്‍ ആ കുടുംബത്തോടും,
നാട്ടുകാര്‍ക്കുമോപ്പം നമുക്കും ദുഖത്തില്‍ പങ്കു ചേരാം.
അദ്ധേഹത്തിന്റെ എല്ലാ നല്ല പ്രവൃത്തികളുടെയും
പ്രതിഫലം ഖബറിലേക്ക്എത്തിച്ചു കൊടുക്കണേ നാഥാ!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ