ജേഷ്ഠനും, അനിയനും
പെരുന്നാള്‍ ദിനത്തിലെടുത്ത കുറച്ചു ഫോട്ടോകള്‍
വീട്ടിലേക്കു വാട്സ്അപ്പില്‍ അയച്ചിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു,
ഉമ്മാ ഞങ്ങള്‍ ഇവിടെയെടുത്ത ഫോട്ടോകളെല്ലാം
നെറ്റ് ഫോണിലേക്ക് അയച്ചിട്ടുണ്ട്,, ങ്ങള് കണ്ടോ അതെല്ലാം...
എന്റെ ഈ വാക്കുകള്‍ക്ക് മറുപടിയായി കുറച്ചു നേരം
നിശബ്ദതയും പിന്നെ ഉമ്മയുടെ തേങ്ങലും ആയിരുന്നു.
ഉമ്മാ ,,, ങ്ങള്പ്പോ അയ്നെന്തിനാ കരയിണേ..
ങ്ങള് മൂന്നാളും ഇവടെ കെയ്ഞ്ഞീന്ന പോലെ തന്നെ
അവടീം കേയ്യിണു എന്ന് കേക്കുമ്പോഴും, കാണുമ്പോഴും
ഈ ഉമ്മാക്ക് ഭയങ്കര സന്തോഷാ ഡാ...
അപ്പൊ ഈ കണ്ണീരിന്റെ പേരാകും ല്ലേ "സന്തോഷകണ്ണീര്‍"
ന്നെ ങ്ങക്ക് എല്ലാര്‍ക്കും മനസിലായില്ലേ..
ആദ്യഫോട്ടോയുടെ
നടുവില്‍ ജേഷ്ടന്‍ Musthafa Pandiyath ഇവിടെ ജുബൈലില്‍ ഒരു
കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്നു.
വലത്ത് ഇരിക്കുന്നത് അനിയന്‍ Salim Pandiyath ആണ്,
ജുബൈലില്‍ തന്നെ മൊബൈല്‍ മാര്‍കറ്റില്‍
മൊബൈല്‍ ഷോപ്പ് നടത്തുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ