പച്ചക്കറി വിനോദം
ഒരു മീറ്റര്‍ നീളം വരുന്ന നാടന്‍ പയര്‍.
ചുവപ്പും, പച്ചയും നിറമുള്ള ഔഷധഗുണമുള്ള ചീര.
അടിപൊളി എരിവു തരുന്ന നീളന്‍ മുളക്.
എത്ര മൂപ്പ് വന്നാലും കഴിക്കാന്‍ രസമുള്ള വെണ്ടക്ക.
എനിക്കേറ്റവും ഇഷ്ട്ടമുള്ള മത്തന്‍.
ഒരു വള്ളിയില്‍ യഥെഷ്ട്ടം പടര്‍ന്നു പന്തലിക്കുന്ന എളവന്‍.
തമിഴനാട്ടില്‍ നിന്നും വരുന്ന ആപ്പിള്‍ തക്കാളിയെ വെല്ലുന്ന
നല്ല അടിപൊളി നാടന്‍ തക്കാളി ,,,
എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ എനിക്കും ത്രില്ലായി.
ഒന്നും നോക്കീലാ ,,എല്ലാം വേടിച്ചു ഓരോ പാക്കറ്റ്.
വീടിനു പുറകില്‍ ഉള്ള സ്ഥലത്ത്...
ഞാനും കൂലി ചോദിക്കാതെ ചെലവ് മാത്രം
ചോദിക്കുന്ന ന്റെ പണിക്കാരും ...
ഇപ്രാവശ്യത്തെ കര്‍ഷകശ്രീ കിട്ടിയില്ലേലും
ഒരു ദിവസത്തേക്കുള്ള കറിക്കുള്ളതേലും
കിട്ടുമെന്ന വിശ്വാസത്തില്‍...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ