സ്വപ്നഭവനം
ഏതൊരാളുടെയും ജീവിതത്തിലെ വലിയൊരു
സ്വപ്നമാകും സ്വന്തമായൊരു വീട്.
അതിനി ഓലപ്പുരയോ, ഓട്ടുപുരയോ , കോണ്‍ക്രീറ്റോ,,?
ഏതുമാകട്ടെ !!
അത് പോലെ തന്നെ അത് കടമോ, ലോണോ, മറ്റു വായ്പ്പകളോ ,,?
ഭവന പദ്ധതികളോ ,,? എങ്ങിനെലുമാകട്ടെ !!
തല ചായ്ക്കാന്‍ സ്വന്തമായൊരു കൂര എല്ലാര്‍ക്കും വേണം.
സാമ്പത്തിക സ്ഥിതിയനുസരിച്ച് പലരും പല രീതികളില്‍ ആണ്
വീട് നിര്‍മ്മാണം. നമ്മള്‍ മലയാളികള്‍ വീട് നിര്‍മ്മാണത്തിന്
വേണ്ടി കാശ് മുടക്കുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല.
പ്രത്യേകിച്ചും വീടിന് മോടി പിടിപ്പിക്കുന്ന കാര്യത്തില്‍.
അങ്ങിനെ ഞാനും ലോണും, മറ്റ് വായ്പ്പകളുമായി
തല ചായ്ക്കാനൊരു കൂര കെട്ടിപ്പൊക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം
രണ്ടു കഴിഞ്ഞു. ഇനിയും പണികള്‍ കുറെ തീരാനുണ്ട്.
വീടിന്റെ എല്ലാ പണിയും കഴിഞ്ഞ് ങ്ങള്‍ക്കെല്ലാര്‍ക്കും
ഓരോ കോയിബിരിയാണീം തന്ന് വീട് കേറി താമസിക്കണം
എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേങ്കി
ഇതിനിടയിലും വില്ലനായി വന്നത് ഫുലൂസ് തന്നെയാണ്.
ഇനിയുള്ള പണിയെല്ലാം കേറിത്താമസം കഴിഞ്ഞ് മെല്ലെ
മെല്ലെ ചെയ്‌താല്‍ മതിയെന്നുള്ള ഉമ്മയുടെ നിര്‍ദേശം
എനിക്ക് അനുസരിക്കേണ്ടി വന്നു. കാരണം ഏതൊരു
ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹമാകും എല്ലാ
മക്കളും സ്വന്തമായി വീടുണ്ടാക്കി അതിലിരുന്നുള്ള
ജീവിതം ആസ്വദിച്ച് കാണുവാന്‍...
ഇന്നലെ വെള്ളിയാഴ്ച (03-04-2015) സ്രേഷ്ട്ടതകളില്‍ സ്രേഷ്ട്ടത
നിറഞ്ഞ ദിവസം.സുബ്ഹി ബാങ്ക് വീടിന്റെ ഹാളില്‍ നിന്നും
ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ അടുക്കളയില്‍ ആ നിമിഷം എന്റെ
പൊന്നുമ്മയുടെ നിര്‍ദ്ദേശമനുസുസരിച്ച്, വീടിനു തറ
നിര്‍മ്മിച്ചപ്പോള്‍ തന്നെ ഉമ്മ വേടിച്ചു വെച്ചിരുന്ന കുഞ്ഞി
കുടുക്കയില്‍ പാല്‍കാച്ചിയ നിമിഷം ഹോ !!
എന്റെ ജീവിതത്തിലെ സന്തോഷം
നിറഞ്ഞ നിമിഷങ്ങളായിരുന്നു പ്രിയരേ !!
പല സുഹൃത്തുക്കളോടും ,പ്രിയ നാട്ടുകാരോടും,കേറി
താമസം അറിയിക്കാമെന്നും,ക്ഷണിക്കാമെന്നും മുന്‍പ്
വാക്ക് തന്നിരുന്നു... :(
എല്ലാവരും എന്നോട് ക്ഷമി "=D " ക്കും എന്ന് കരുതുന്നു ...
പിന്നെ ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ,,
"ഇണയും തുണയുമായി ..
ഇണങ്ങിയും പിണങ്ങിയും ...
ന്റെ ബീവിയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക്
11 വര്‍ഷം തികയുന്നു പ്രിയരേ ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ