ലുബ്നയുടെ ഹൃദയ വരികള്‍
കുട്ടന്‍റെ സ്വപ്നം.
*************************
ഒരു പുഴക്കരികെ താമസിക്കുന്നവനാണ് കുട്ടന്‍.
അയാള്‍ക്ക് ഒരേയൊരു മോഹമുണ്ട്.
ആ പുഴയില്‍ ഒന്ന് തോണി തുഴയണമെന്നുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം ശക്തമായ
ഇടിയും,മഴയും,കാറ്റും വന്നു.
ഇതിനിടയില്‍ ഒരു വെള്ളപ്പൊക്കവും.
അതിലൂടെ കുട്ടനും കുട്ടന്‍റെ വീടും ഒലിച്ച് പോയ്.
അപ്പോള്‍ കുട്ടന്‍ ഒരു തോണി കണ്ടു.
അപ്പോള്‍ കുട്ടന്‍ വിചാരിച്ചു.
ഹായ്,,എന്റെ സ്വപ്നം സഫലമാകുന്നു.
അങ്ങനെ കുട്ടന്‍ നീന്തി നീന്തി തോണിക്കരികില്‍ എത്തി.
അവന്‍ അതില്‍ കയറി പങ്കായം കൊണ്ട്
തുഴയാന്‍ തുടങ്ങി.
അങ്ങനെ കുട്ടന്‍റെ സ്വപ്നം സഫലമായി.
അവന്‍ അതിലൂടെ ഒലിച്ചു പൊയ ആളുകളെയെല്ലാം
രക്ഷിച്ചു.പിന്നീട് അക്കരയും ഇക്കരയുമുള്ള ആളുകളെ
കരയില്‍ കൊണ്ട് വന്നു വിടലായിരുന്നു കുട്ടന്‍റെ ജോലി.
അങ്ങനെ കുട്ടന്‍റെ സ്വപ്നം പൂവണിഞ്ഞു.
പിന്നീട് അവന്‍ സന്തോഷത്തോടെ ജീവിച്ചു.
------------------------------------------------------------------------
മണ്ണാര്‍ക്കാട് ,തെങ്കര ജി യു പി സ്കൂളില്‍ നടന്ന
കഥാ രചനാ മത്സരത്തില്‍ എന്റെ മോള്‍ ലുബ്നാക്ക്
ഒന്നാം സമ്മാനം നേടികൊടുത്ത കുഞ്ഞു കഥ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ