2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

                                     ഉപകാരം 


മെസ്സ് ഹാള്‍ അടക്കാന്‍ കുറച്ചു മിനുട്ടുകള്‍ മാത്രം 
ബാക്കിയുള്ളപ്പോള്‍ ഉച്ച ഭക്ഷണത്തിന് വേണ്ടി ധൃതിയില്‍ 
പോവുകയായിരുന്നു ഞാന്‍.
അപ്പോഴതാ മുകളിലെ ഫ്ലോറില്‍ നിന്നും ഒരു പാകിസ്ഥാനി
മെല്ലെ മെല്ലെ സ്റ്റെപ്പുകള്‍  ഇറങ്ങി വരുന്ന ദയനീയ കാഴ്ച.
എന്തോ,, കണ്ടപ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകാന്‍ തോന്നിയില്ല.

കാലിന് എന്തോ കാര്യമായി പരിക്കുള്ളത് പോലെയാണ് 
തോന്നിയത്. നടക്കുമ്പോള്‍ അസഹ്യമായ വേദനയുണ്ട്.
ഞാന്‍ കാല്‍ ശ്രദ്ധിച്ചു.കാലിനോന്നും ഒരു കുഴപ്പവുമില്ല.
സലാം പറഞ്ഞ് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്തോ വയറുവേദനയെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത 
വിവരമാണ് അറിയാന്‍ കഴിഞ്ഞത്.

കൂടതല്‍ സംസാരിക്കാന്‍ കഴിയുന്നില്ല അയാള്‍ക്ക്‌.
സംസാരിക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ടുള്ള പോലെ.

"ഭായിക്ക് സുഖമില്ലേല്‍ റൂമിലിരുന്നു റെസ്റ്റ് എടുത്തൂടെ ?
എന്തിനാ ഈ വേദനയും അനുഭവിച്ച് ,,?

പിന്നെയാണ് ഞാനും അക്കാര്യം ഓര്‍ത്തത്‌.
ചിലപ്പോള്‍ പുള്ളിയും ഭക്ഷണം കഴിക്കാനാകും.

"ഭായ്,, മെസ്സ് ഹാളിലെക്കാണേല്‍ എന്റെ കൂടെ വരൂ ,,
ഞാന്‍ നടക്കാന്‍ സഹായിക്കാം,, അതല്ലാ 
ബാക്കാലയില്‍ നിന്നും എന്തേലും വേണമെങ്കില്‍ 
അതും ഞാന്‍ കൊണ്ട് വന്നു തരാം ,,

ഇല്ലാ,,, മെസ്സ് ഹാളിലെ ഭക്ഷണം കുറച്ചു ദിവസത്തേക്ക്
കഴിക്കാന്‍ പറ്റില്ല. എനിക്ക് കുറച്ചു ബിസ്ക്കറ്റും,പാലും 
കൊണ്ട് തരോ,,? ഞാന്‍ ആരെയെങ്കിലും കാണുമോ 
എന്നും നോക്കി രാവിലെ മുതല്‍ പുറത്ത് ഇരുപ്പാണ്.
റൂമിലെ ആളുകളെല്ലാം ജോലിക്ക് പോയിരിക്കാ,,
രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലാ,,
ഇതും പറഞ്ഞു പത്തു റിയാല്‍ എനിക്ക് നേരെ നീട്ടി.

കാശ് എന്റെ കയ്യില്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ 
നിര്‍ബന്ധിച്ചു തന്നു.പറഞ്ഞ പോലെ സാധനങ്ങള്‍ 
എല്ലാം വാങ്ങി കൊടുത്ത ശേഷം ഞാന്‍ പറഞ്ഞു.

"എന്റെ നമ്പര്‍ വേണേല്‍ മൊബൈലില്‍ സേവ് 
ചെയ്തോളൂ,,എന്ത് ആവശ്യമുണ്ടെലും ഒന്ന് 
മിസ്സ്‌ അടിച്ചാല്‍ മതി ,,ഞാന്‍ വന്നോളാം..

"ഏയ്‌ ,,അതൊന്നും വേണ്ടാ,, വേദനയുണ്ടെലും മെല്ലെ 
മെല്ലെ നടന്നു നോക്കട്ടെ,,

 പോരാന്‍ നേരം അയാള്‍ക്ക്‌ എന്നോട് എത്ര "ശുക്രിയ"
പറഞ്ഞിട്ടും മതി വരുന്നില്ല. എന്നോട് ചോദിക്കാ 
ഇങ്ങിനേം മനസ്സുള്ള ഇന്ത്യക്കാര്‍ ഉണ്ടോ എന്ന്,,

അതിനു മറുപടിയായി ഞാനൊന്നു ചിരിച്ചപ്പോള്‍ 
അയാളുടെ അടുത്ത വാക്കുകള്‍ ...
"ആപ്കാ ദില്‍ അച്ചാഹെ !!! <3 
----------------------------------------------------
നമ്മളെ കൊണ്ട് കഴിയുന്ന ഒരുപകാരം അത് 
എത്ര വലുതോ ,ചെറുതോ ആയിക്കോട്ടെ ,,,
നമ്മള്‍ക്ക് ചിലപ്പോള്‍ അത് ചെറുതായിരിക്കാം 
പക്ഷെ മറ്റുള്ളവര്‍ക്ക് അത് വലുതായിരിക്കും ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ