പിറന്നാള്‍ മധുരം
QUE: How old are you ?
ANS: Now just 38 !!
----------------------------
അതെ കുറച്ചു ദിവസത്തേക്ക് എനിക്കും
ഇതേ പോലെ ഉത്തരം പറയാം.
ഇന്നലെയാണ് ജീവിതമാകുന്ന പേജില്‍ നിന്നും
ഒരേട് മറിച്ച് പുതിയ പേജ് വായിക്കാന്‍ തുടങ്ങിയത്.
പണ്ടത്തെ കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍
അസര്‍ ബാങ്ക് കൊടുത്തൂന്ന് ചുരുക്കം.
എന്തായാലും ഇത്രേം കാലമെങ്കിലും ഈ ഭൂമിക്ക്
ഭാരമായി നടക്കാന്‍ നാഥന്റെ അനുഗ്രഹം ഉണ്ടായല്ലോ !!
അല്‍ഹംദുലില്ലാഹ് ...
ഇനി എത്ര നാള്‍ വരെ ഉണ്ടാകുമോ ആവോ ?
മുഖപുസ്ഥകത്തില്‍ വരുന്നത് വരെ ജന്മദിനം ഓര്‍ക്കാതെ
പോയ ഒത്തിരി വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇനിയിപ്പോ നമ്മള്‍ ഓര്‍ത്തില്ലേലും നമ്മെ
ഓര്‍മ്മപ്പെടുത്താനായി കുറെ നല്ല സൗഹൃദങ്ങള്‍
കൂട്ടിനുണ്ട് ഈ മുഖപുസ്ഥകത്തില്‍.അതിന്റെ
ദിനങ്ങള്‍ ആയിരുന്നു ഇന്നും ഇന്നലെയും ഞാന്‍ കണ്ടത്.
ഫോണില്‍ വിളിച്ചും, ഇന്ബോക്സ്സില്‍ മെസ്സേജ് അയച്ചും,
വാട്ട്സ്അപ്പില്‍ മെസ്സേജ് അയച്ചും, നേരില്‍ കണ്ടും,
മനോഹരമായ ഫോട്ടോകള്‍ ഉണ്ടാക്കിയും, പോസ്റ്റുകള്‍
ചെയ്തും ,എന്റെ ജന്മദിനം സന്തോഷമാക്കി തരികയും,
കൂടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും,,
ആശംസകള്‍ അറിയിക്കാത്തവര്‍ക്കും, ഇനി ഈ പോസ്റ്റ്
കണ്ടു ആശംസകള്‍ അറിയിക്കുന്നവര്‍ക്കും,,
ഹൃദയത്തോടെ ചേര്‍ത്ത് പിടിച്ചു കൊണ്ട്...
ഒരായിരം നന്ദി അറിയിക്കുന്നു ...
അടുത്ത വര്‍ഷവും ഇതേപോലെ ആശംസകള്‍
അറിയിക്കുവാനും, എന്റെ ഈ മധുരം നുണയുവാനും,
പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ !!
എന്ന പ്രാര്‍ത്ഥനയോടെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ