ബീഫ് നി"രോധനം
ഇന്നലെ നാട്ടില്‍ നിന്നും അനിയന്‍ വന്നിരുന്നു.
പതിവ് പോലെ ഇറച്ചിയും,പത്തിരിയും,പഴം പൊരിയും
പൂവ്വടയും, കുറെ ബേക്കറി മധുര പലഹാരങ്ങളും
കൊണ്ട് വന്നിരുന്നു.
ഇറച്ചിയും , പത്തിരിയും കഴിക്കാന്‍ നേരം ഞാന്‍ ആലോചിച്ചതാ,,
ഒരു ഫോട്ടോ എടുത്താലോ എന്ന്. എന്റെ ആഗ്രഹം ഞാന്‍
മനസ്സില്‍ കണ്ടപ്പോഴേക്കും സഹമുറിയന്മാര്‍ മാനത്ത് കണ്ടു.
എന്താ ബഷീറേ ഫോട്ടോ എടുക്കുന്നില്ലേ ?
കളിയാക്കിയുള്ള ഈ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ എന്റെ
പൂതിയെ ഒരടി കൊടുത്തു ഒതുക്കിയിരുത്തി.
ദേ !! രാവിലെ വാര്‍ത്തയും , മുഖപുസ്തകവും കണ്ടപ്പോള്‍
ആകെ ഇറച്ചിയുടെ പോസ്റ്റുകള്‍ ..
എന്നാലും ഇന്നലത്തെ ബാക്കി എന്തേലും ഉണ്ടാകുമല്ലോ
അതിന്റെയെലും ഒരു ഫോട്ടോ കിട്ടിയാലോ,,
എന്ന് കരുതി വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുവാ ..
ഓ ,,അതൊക്കെ ഞങ്ങള് ഉച്ചക്ക് തന്നെ തീര്‍ത്തൂ എന്ന്..
" ഹോ !! ന്നാലും ന്റെ ബീഫേ,, ഇത്രേം രുചിയുള്ള നിന്നെ
എങ്ങിനെ നിരോധിക്കാന്‍ തോന്നി ആ കാട്ടുമാക്കാന്മാര്‍ക്ക്,,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ