അയ്യപ്പക്ഷേത്രം
നാട്ടില്‍ പല വ്യഞ്ജന കച്ചവടം ചെയ്തിരുന്ന
സ്ഥലത്തിനടുത്ത് ഒരമ്പലം ഉണ്ടായിരുന്നു .
പേര് അയ്യപ്പക്ഷേത്രം.ന്റെ മഹല്ല് അമ്പലം.
എല്ലാ ദിവസങ്ങളിലും ആളുകള്‍ അവിടെ
പോകാറുണ്ടെങ്കിലും ചില പ്രത്യേക ദിവസങ്ങളില്‍
തിരക്ക് കൂടും ,അതും സ്ത്രീകളുടെ ,,,
ഈ ദിവസങ്ങളില്‍ ഞാന്‍ ഇത്തിരി നേരത്തെ കട
തുറക്കാന്‍ പോകും. തെറ്റിദ്ധരിക്കേണ്ട അക്കാലത്ത്
വായ്നോട്ടം എന്നൊരു കലയുണ്ടെങ്കിലും അതല്ല
നമ്പര്‍ വണ്‍ കാര്യം. ചന്ദനത്തിരിയോ,പഴമോ,എണ്ണയോ,
അങ്ങിനെ എന്തേലും ചെറിയ തോതില്‍ കച്ചവടം നടക്കും.
മിക്കവാറും എന്നെയറിയുന്ന ഞാനറിയുന്ന ആളുകള്‍
തന്നെയാകും അവിടേക്ക് വരിക. അത് കൊണ്ട് കടയില്‍
വരുമ്പോള്‍ ഞാന്‍ കാര്യമായിട്ടാണേലും തമാശയില്‍
പറയും ,,
അതേയ് തിരിച്ചു വരുമ്പോള്‍ ഇച്ചിരി പ്രസാദം തന്നിട്ട്
പോകണേ ,,,
ഈ ചോദ്യം ഒരു തമാശയായി കേട്ട് പോകുമെങ്കിലും
തിരിച്ചു വരുമ്പോള്‍ കടയില്‍ കേറി എനിക്കുള്ള കോട്ട
ഒരു വാഴയില മുറിച്ച് പ്രസാദം തന്നെ പോകാറുള്ളൂ പലരും,,
പ്രസാദം ഇലയിലേക്ക് വിളമ്പുന്ന നേരം ഒരു കമ്മന്റും ,,,
ഡാ,,, നീ രാവിലെ കുളിചിട്ടുണ്ടല്ലോ ല്ലേ ?
ഇല്ലേല്‍ ആ പുഴയില്‍ പോയ് ഒന്ന് മുങ്ങിയെലും വാ ,,,
എന്നിട്ടേ ഇത് കഴിക്കാവൂ ,,
എനിക്കറിയാം അമ്പലത്തില്‍ നിന്നോ ,അത് പോലുള്ള
സ്ഥലങ്ങളില്‍ നിന്നോ കിട്ടുന്ന പ്രസാദം പോലുള്ള
സാധനങ്ങള്‍ കുളിച്ചിട്ടേ കഴിക്കാവൂ ,,അത് പോലെ തന്നെ
മീനോ ,ഇറച്ചിയോ പോലുള്ളത് കഴിച്ചിട്ടും പ്രസാദം
കഴിക്കുന്നത് നല്ലതല്ല .
അവര് തമാശ പറയുവാട്ടോ ഇത് വരേം ഞാന്‍ കുളിക്കാതെ
കട തുറക്കാന്‍ പോയിട്ടില്ല,
ആ അത് പറഞ്ഞില്ലാ ല്ലേ ,,ന്നാ കേട്ടോളൂ ...
എതോരമ്പലത്തിന്റെ അടുത്തും ഉണ്ടാകും മനോഹരമായ്
ഒഴുകുന്ന പുഴ. നെല്ലിപ്പുഴയിലേക്ക് ഒഴുകി ചേരുന്ന
പുഴയാണ് ഈ അമ്പലത്തിനെ തോട്ടൊഴുകുന്ന പുഴ.
ഹോ !! പുഴയിലെ വിശേഷങ്ങളൊക്കെ പറയുകയാണേല്‍
കുറേയുണ്ട് പ്രിയരേ ,,
അമ്പലത്തിലെ പൂജാരി രമേശന്‍ നമ്പൂതിരി എന്റെ
അടുത്ത സുഹൃത്തായിരുന്നു. പൂജയെല്ലാം കഴിഞ്ഞ്
വരുമ്പോള്‍ പുള്ളിയുടെ കയ്യില്‍ ഒരു പൊതി ചില്ലറ
ഉണ്ടാകും.അത് തന്നിട്ട് പകരം നോട്ടുകള്‍ വാങ്ങും.
പുള്ളിയുടെ വകയായിട്ടും ഉണ്ടാകും പ്രസാദം.
ഹൃദയത്തില്‍ തൊട്ട് ഒരു സത്യം പറയാം ,,,
അമ്പലത്തിലുണ്ടാക്കുന്ന പ്രസാദം,പായസം,
ഇവയൊക്കെ കഴിക്കാന്‍ ഒരു പ്രത്യേക രസമാ ,,
അതിന്റെ സ്വാദ് വേറെയെവിടെ ഉണ്ടാക്കിയാലും
കിട്ടില്ല പ്രിയരേ ...!!!
അന്ന് കഴിച്ച പ്രസാദവും ,പായസവുമൊക്കെ ഇന്നും
നാവിന്‍ തുമ്പത്ത് മധുരം നല്‍കുന്നു ....
"ഓര്‍മ്മകളിലൂടെയാണെങ്കിലും"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ