2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

                                         ഒരു ചിന്ത !!






                                  തൊഴില്‍ മോഹങ്ങള്‍ 


*ചെറുപ്പത്തില്‍ വീട്ടിലെ കിണറിന്റെ പടവുകള്‍ 
മനോഹരമായി പടുക്കുന്നത് കണ്ടപ്പോള്‍ വലുതാകുമ്പോള്‍ 
ഒരു പടവുകാരനാകണം എന്ന് തോന്നി.

*മദ്രസ്സയില്‍ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിരുന്ന ഉസ്താതിന്റെ 
വെള്ള വസ്ത്രവും, വെള്ള ഓയില്‍ മുണ്ട് കൊണ്ടുള്ള 
തലേ കെട്ടും കണ്ടപ്പോള്‍ വലുതാകുമ്പോള്‍ ഒരു മോല്യേരു 
ആകണമെന്ന് ആഗ്രഹിച്ചിരുന്നു.

*വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസ് റൂമില്‍ 
ടീച്ചര്‍മാര്‍ ബിരിയാണി തിന്നുന്ന മണം വരുമ്പോള്‍ ഒത്തിരി 
കൊതിച്ചിട്ടുണ്ട് വലുതാകുമ്പോള്‍ ഒരു മാഷാകണം എന്ന്.

*പെരുന്നാള്‍ ദിവസം തുന്നാന്‍ കൊടുത്ത കുപ്പായം 
മേടിക്കാന്‍ ചെല്ലുമ്പോള്‍ തുന്നി കഴിഞ്ഞിട്ടില്ല ,നാളെ 
തരാം എന്ന് ടൈലര്‍ പറഞ്ഞു മടക്കി വിടുമ്പോള്‍ 
ഒത്തിരി പൂതിപെട്ടിട്ടുണ്ട് ഒരു ടൈലര്‍ ആകണമെന്ന്.

*കല്ല്യാണവീടുകളില്‍ നിന്നും ജീപ്പില്‍ പുതിയാപ്ലതുണ 
പോകുമ്പോള്‍ മറ്റുള്ള ജീപ്പുകളെ പിന്നിലാക്കി ഞാന്‍ കയറിയ 
ജീപ്പ് മുന്നിലെത്തുമ്പോള്‍ ജീപ്പ് ഡ്രൈവര്‍ ആകണമെന്ന് 
ഒത്തിരിയാഗ്രഹിച്ചിരുന്നു.

*ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോള്‍ ശ്രീ ഹരി 
ബസ്സിലെ കാക്കകുട്ടി ഡ്രൈവര്‍ സ്ടിയറിങ്ങില്‍ കടന്നു കൊണ്ടുള്ള 
വളവുകള്‍ ഓടിക്കുമ്പോള്‍ ഒരു ബസ്സ്‌ ഡ്രൈവര്‍ ആകണമെന്ന് 
കൊതിച്ചിട്ടുണ്ട്.

*അമ്പത് പൈസ കൊടുത്ത് സ്കൂള്‍ ഹാളില്‍ നിന്നും ആദ്യമായി 
കണ്ട സിനിമയിലെ കള്ളന്മാരെ പോലീസ് അടിച്ചു വീഴ്ത്തുമ്പോള്‍ 
ഒരു പോലീസുകാരനേലും ആകണമെന്ന് കൊതിച്ചു.
---------------------------------------------------------------------------------------------
"ഒരു കൈതൊഴില്‍ കയ്യിലുണ്ടെങ്കി എത്യേനെ പോയാലും 
ഒരു കിലോ അരിക്കുള്ള വക കിട്ടും " 
എന്റുപ്പ എപ്പോഴും പറയാറുള്ള വാക്കുകള്‍ !!!



                                             ബൈക്ക് 

ഇപ്പൊ പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ ഒന്നുകില്‍
ഒരു കാര്‍ റെന്റിനു എടുക്കും ,
കാശ് ഉള്ളവര്‍ സ്വന്തമായി വേടിക്കും .
എനിക്ക് എന്തോ എന്നും പ്രിയം ബൈക്ക് നോട് തന്നെയാ
കാരണം അതാണ്‌ ചെത്തി നടക്കാന്‍ പറ്റിയ വാഹനം .
 പ്രത്യേകിച്ചും പോണ്ടാട്ടിയേം ഇരുത്തി കറങ്ങാന്‍ .
കഴിഞ്ഞ എന്റെ ലീവിലെ രഥം ആണ് YAMAHA RX 100 ..........




                                          ഉമ്ര യാത്ര 


പ്രിയ മിത്രങ്ങളെ !!!
പരിശുദ്ധ ഉമ്ര നിര്‍വഹിക്കുവാന്‍ ഞാന്‍ ഇന്ന്
മക്കയിലേക്ക് യാത്ര പോവുകയാണ്.

ഈ ഉമ്രയില്‍ എന്റെ കൂടെ കൈ പിടിക്കാന്‍ 
ഉമ്മയും ഉണ്ടാകുമെന്നുള്ളതാണ് മറ്റൊരു സന്തോഷം.

എന്റെ പോസ്റ്റിലോ, കമ്മന്റിലോ, നിങ്ങളെ
ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ 
അതൊന്നും മനസ്സില്‍ വെക്കരുതെന്ന് പറയുന്നതിനോടൊപ്പം, 
എല്ലാവരോടും യാത്രയും പറയുന്നു .........

പ്രാര്‍ഥനയില്‍ എല്ലാവരെയും 
ചേര്‍ക്കുമെന്ന വിശ്വാസത്തോടെ!!!

ബഷീര്‍ പാണ്ടിയത്ത് 
മക്കയിലും, ജിദ്ധയിലും ഉള്ള മിത്രങ്ങള്‍ 
കാണാന്‍ ശ്രമിക്കണമെന്ന ആഗ്രഹത്തോടെ .........
30 november 2014


 അപ്പൊ എന്ത്യേടാ സാബിത്തെ ,,
നിനക്കും കൂടെ താടിക്ക് കൈ കൊടുത്തു ഇരുന്നൂടെ ,,?
അത് പാപ്പാ,, പെങ്കുട്ട്യോള്‍ടെ സ്ടയ്ല്‍ ആണ്,
ഞമ്മള് ആണുങ്ങള് ഇത്തിരി ഗമയിലൊക്കെ
ഇരിക്കെണ്ടേ !!
ഈ ആണുങ്ങളുടെ ഒരു കാര്യേ ,,
ഇടത്ത് നിന്നും ആദ്യത്തെ രണ്ടും ന്റേതാ !!



                                  നാട്ടിലെയോരോര്‍മ്മ

ഈ ഫോട്ടോ  കണ്ടിട്ട്  നാട്ടിലാണോ 
എന്ന് ആരും ചോദിക്കേണ്ട !!
കാരണം  ഞമ്മള് ഇബടെ ഉണ്ടേ ...
ന്നാലോ മനസ്സ് നാട്ടിലുമുണ്ടേ .........



                                     രണ്ടു ജീവിതങ്ങള്‍ 

രണ്ടു  രൂപാ അരിയുമായി റേഷന്‍ കടയില്‍
നിന്നും വന്ന രണ്ടു അയല്‍ക്കാര്‍.

ഒരാള്‍ വീട്ടില്‍ വന്നയുടനെ  കോഴികളെ വിളിച്ച്
ഒരു പിടിയരി എറിഞ്ഞു  കൊടുത്തു.

മറ്റെയാള്‍  വന്നയുടനെ ഒരു പിടിയരി കഴുകി
കലത്തിലെക്കിട്ടു വേവിച്ചു...


        


                                     ബീഫ് നി"രോധനം 

ഇന്നലെ നാട്ടില്‍ നിന്നും  അനിയന്‍ വന്നിരുന്നു.
പതിവ് പോലെ ഇറച്ചിയും,പത്തിരിയും,പഴം പൊരിയും 
പൂവ്വടയും, കുറെ ബേക്കറി മധുര പലഹാരങ്ങളും 
കൊണ്ട് വന്നിരുന്നു. 

ഇറച്ചിയും , പത്തിരിയും കഴിക്കാന്‍ നേരം ഞാന്‍ ആലോചിച്ചതാ,,
ഒരു ഫോട്ടോ എടുത്താലോ എന്ന്. എന്റെ ആഗ്രഹം ഞാന്‍ 
മനസ്സില്‍ കണ്ടപ്പോഴേക്കും സഹമുറിയന്മാര്‍ മാനത്ത് കണ്ടു.
എന്താ ബഷീറേ ഫോട്ടോ എടുക്കുന്നില്ലേ ? 

കളിയാക്കിയുള്ള ഈ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ എന്റെ 
പൂതിയെ ഒരടി കൊടുത്തു ഒതുക്കിയിരുത്തി.
ദേ !! രാവിലെ വാര്‍ത്തയും , മുഖപുസ്തകവും കണ്ടപ്പോള്‍ 
ആകെ ഇറച്ചിയുടെ പോസ്റ്റുകള്‍ ..

എന്നാലും ഇന്നലത്തെ ബാക്കി എന്തേലും ഉണ്ടാകുമല്ലോ 
അതിന്റെയെലും ഒരു ഫോട്ടോ കിട്ടിയാലോ,,
എന്ന് കരുതി വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറയുവാ ..

ഓ ,,അതൊക്കെ ഞങ്ങള് ഉച്ചക്ക് തന്നെ തീര്‍ത്തൂ എന്ന്..

" ഹോ !! ന്നാലും ന്റെ ബീഫേ,, ഇത്രേം രുചിയുള്ള നിന്നെ 
എങ്ങിനെ നിരോധിക്കാന്‍ തോന്നി ആ കാട്ടുമാക്കാന്മാര്‍ക്ക്,,





                           വെട്ടിനിരത്തല്‍ 


ഹായ് മിത്രങ്ങളെ...    റമദാന്‍  കരീം!! 

എന്റെ  ഫ്രണ്ട് ലിസ്റ്റ് ആയിരം ആക്കി ചുരുക്കാനുള്ള 
ഒരു ശ്രമത്തിലാണ്. സാധിക്കുമോ  എന്നറിയില്ല.
എനിക്ക് വായിക്കാനും, വല്ലപ്പോഴുമൊക്കെ എന്റെ 
വരികള്‍ വായിക്കാനും പറ്റുന്ന സുഹൃത്തുക്കളെ 
നില നിര്‍ത്തി കൊണ്ട് ഒരു ലിസ്റ്റ്.
കാരണം  നമ്മള്‍ പലപ്പോഴും പറയാറില്ലേ,
ലിസ്റ്റില്‍ കുറെയെണ്ണം ഉണ്ട് ചത്ത്‌ കിടക്കുന്ന ആളുകള്‍ എന്ന്.
അത് പോലെ നമ്മളെയും അങ്ങിനെ അവരും പറയുന്നുണ്ടാകും.
പല നല്ല എഴുത്തുകളും മിസ്സ്‌ ചെയ്യുന്നുമുണ്ട്.
പിന്നെ തല്ക്കാല  ആവശ്യത്തിന്  വേണ്ടി ,പിന്നീട് 
ഉപയോഗമില്ലാത്ത  കുറെ ഫെയ്ക്കുകളും ഉണ്ട് ലിസ്റ്റില്‍.
അണ്‍ഫ്രണ്ട് ചെയ്യുന്നിതിനടില്‍ ചില നല്ല സുഹൃത്തുക്കളെ 
അറിയാതെയും, അറിഞ്ഞു കൊണ്ടും ക്ലിക്കി പുറത്താക്കിയുട്ടുന്ദ്.
അവര്‍ക്കൊക്കെ വീണ്ടും റിക്കൊസ്റ് അയക്കുന്നുണ്ട്.
സ്വീകരിക്കണം !!

                                          ഫോട്ടം 

ആദ്യം കൈ കെട്ടുക !
എന്നിട്ട് തല അല്‍പ്പം ചെരിക്കുക !!
പിന്നെ ചെറിയ ഒരു പുഞ്ചിരി !!!
മതി ഇത്രേം മതീ ...........................
മ്മക്ക് സെല്‍ഫി അറിയൂലാ




                                  അയ്യപ്പക്ഷേത്രം

നാട്ടില്‍ പല വ്യഞ്ജന കച്ചവടം ചെയ്തിരുന്ന 
സ്ഥലത്തിനടുത്ത് ഒരമ്പലം ഉണ്ടായിരുന്നു .
പേര് അയ്യപ്പക്ഷേത്രം.ന്റെ മഹല്ല് അമ്പലം.
എല്ലാ ദിവസങ്ങളിലും ആളുകള്‍ അവിടെ 
പോകാറുണ്ടെങ്കിലും ചില പ്രത്യേക ദിവസങ്ങളില്‍ 
തിരക്ക് കൂടും ,അതും സ്ത്രീകളുടെ ,,,
ഈ ദിവസങ്ങളില്‍ ഞാന്‍ ഇത്തിരി നേരത്തെ കട 
തുറക്കാന്‍ പോകും. തെറ്റിദ്ധരിക്കേണ്ട അക്കാലത്ത് 
വായ്നോട്ടം എന്നൊരു കലയുണ്ടെങ്കിലും അതല്ല 
നമ്പര്‍ വണ്‍ കാര്യം. ചന്ദനത്തിരിയോ,പഴമോ,എണ്ണയോ,
അങ്ങിനെ എന്തേലും ചെറിയ തോതില്‍ കച്ചവടം നടക്കും.
മിക്കവാറും എന്നെയറിയുന്ന ഞാനറിയുന്ന ആളുകള്‍ 
തന്നെയാകും അവിടേക്ക് വരിക. അത് കൊണ്ട് കടയില്‍
വരുമ്പോള്‍ ഞാന്‍ കാര്യമായിട്ടാണേലും തമാശയില്‍ 
പറയും ,,
അതേയ് തിരിച്ചു വരുമ്പോള്‍ ഇച്ചിരി പ്രസാദം തന്നിട്ട്
പോകണേ ,,,
ഈ ചോദ്യം ഒരു തമാശയായി കേട്ട് പോകുമെങ്കിലും 
തിരിച്ചു വരുമ്പോള്‍ കടയില്‍ കേറി എനിക്കുള്ള കോട്ട
ഒരു വാഴയില മുറിച്ച് പ്രസാദം തന്നെ പോകാറുള്ളൂ പലരും,,
പ്രസാദം ഇലയിലേക്ക് വിളമ്പുന്ന നേരം ഒരു കമ്മന്റും ,,,
ഡാ,,, നീ രാവിലെ കുളിചിട്ടുണ്ടല്ലോ ല്ലേ ?
ഇല്ലേല്‍ ആ പുഴയില്‍ പോയ്‌ ഒന്ന് മുങ്ങിയെലും വാ ,,,
എന്നിട്ടേ ഇത് കഴിക്കാവൂ ,,
എനിക്കറിയാം അമ്പലത്തില്‍ നിന്നോ ,അത് പോലുള്ള 
സ്ഥലങ്ങളില്‍ നിന്നോ കിട്ടുന്ന പ്രസാദം പോലുള്ള 
സാധനങ്ങള്‍ കുളിച്ചിട്ടേ കഴിക്കാവൂ ,,അത് പോലെ തന്നെ
മീനോ ,ഇറച്ചിയോ പോലുള്ളത് കഴിച്ചിട്ടും പ്രസാദം 
കഴിക്കുന്നത്‌ നല്ലതല്ല .
അവര് തമാശ പറയുവാട്ടോ ഇത് വരേം ഞാന്‍ കുളിക്കാതെ 
കട തുറക്കാന്‍ പോയിട്ടില്ല,
ആ അത് പറഞ്ഞില്ലാ ല്ലേ ,,ന്നാ കേട്ടോളൂ ...
എതോരമ്പലത്തിന്റെ അടുത്തും ഉണ്ടാകും മനോഹരമായ് 
ഒഴുകുന്ന പുഴ. നെല്ലിപ്പുഴയിലേക്ക് ഒഴുകി ചേരുന്ന 
പുഴയാണ് ഈ അമ്പലത്തിനെ തോട്ടൊഴുകുന്ന പുഴ.
ഹോ !! പുഴയിലെ വിശേഷങ്ങളൊക്കെ പറയുകയാണേല്‍ 
കുറേയുണ്ട് പ്രിയരേ ,,
അമ്പലത്തിലെ പൂജാരി രമേശന്‍ നമ്പൂതിരി എന്റെ 
അടുത്ത സുഹൃത്തായിരുന്നു. പൂജയെല്ലാം കഴിഞ്ഞ്
വരുമ്പോള്‍ പുള്ളിയുടെ കയ്യില്‍ ഒരു പൊതി ചില്ലറ 
ഉണ്ടാകും.അത് തന്നിട്ട് പകരം നോട്ടുകള്‍ വാങ്ങും.
പുള്ളിയുടെ വകയായിട്ടും ഉണ്ടാകും പ്രസാദം.
ഹൃദയത്തില്‍ തൊട്ട് ഒരു സത്യം പറയാം ,,,
അമ്പലത്തിലുണ്ടാക്കുന്ന പ്രസാദം,പായസം,
ഇവയൊക്കെ കഴിക്കാന്‍ ഒരു പ്രത്യേക രസമാ ,,
അതിന്റെ സ്വാദ് വേറെയെവിടെ ഉണ്ടാക്കിയാലും 
കിട്ടില്ല പ്രിയരേ ...!!!
അന്ന് കഴിച്ച പ്രസാദവും ,പായസവുമൊക്കെ ഇന്നും 
നാവിന്‍ തുമ്പത്ത് മധുരം നല്‍കുന്നു ....
"ഓര്‍മ്മകളിലൂടെയാണെങ്കിലും"




                                   കാഞ്ഞിരപ്പുഴ 

ഒരു ദിവസം വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍
 മക്കള്‍ പറയുവാ ,,
പാപ്പാ ഇന്ന് ഞങ്ങള് കാഞ്ഞിരപൊയ ഡാം കാണാന്‍ പോയി,,
ഹോ !! അതിലെന്താ ഇത്ര അത്ഭുതം ,,വീഗാലന്റൊന്നും അല്ലല്ലോ ?
ആ !! ഞങ്ങക്ക് അത് വീഗാലാന്റ് തന്നെയാ ,,
സൂക്ഷിച്ച് നോക്കെണ്ടെടാ ഉണ്ണീ ,,നിങ്ങളില്‍ പലരും കണ്ട
കാഞ്ഞിരപ്പുഴ ഡാം തന്നെയാ ,,,
മ്മടെ തട്ടകമാ !! മ്മടെ പിള്ളേരും...




                                   സെല്‍ഫി


മുഖപുസ്ത്തകത്തിലെ  എന്റെ ആദ്യ സെല്‍ഫി...
നിങ്ങള്‍ക്ക് ഇഷ്ട്ടായില്ലേല്‍ അവസാനത്തേതും...
------------------   ടീം പാണ്ടിയത്ത്   -------------------



                                പിറന്നാള്‍ ദിനം 



ആറു പെങ്ങന്മാര്‍ക്കു ഒറ്റ ആങ്ങള,,
ഒറ്റയാന്‍,, ഇത്താമാരുടെ,കാവലാള്‍,,
കാര്യങ്ങള്‍ക്ക്  മുന്നിലെങ്കിലും  
വാശിക്ക് പുറകില്‍  നില്‍ക്കില്ല,,  
ഇവനെന്റെ    പ്രിയപുത്രന്‍ 
ഇന്നിവന്  പിറന്നാള്‍ ദിനം...

october 14 wednesday 2015 


                           സഫയുടെ കുസൃതികള്‍ 


പാത്രങ്ങളൊക്കെ വെക്കാന്‍ വേണ്ടി ഒരു 
സ്റ്റാന്റ് മേടിച്ചു. അത് ഫിറ്റ്ചെയ്യുന്നതിനിടയില്‍
പെട്ടന്ന് നോക്കിയപ്പോള്‍ സ്പാനെര്‍ കാണുന്നില്ല.

പിന്നെ കണ്ട കാഴ്ചയാ ഇതെല്ലാം...

1) ദിപ്പം ശരിയാക്കി തരാം ട്ടോ...
2) ഇതൊക്കെ വളരെ സിമ്പിളല്ലേ...
3) ആഹാ !! എന്തൊരു കൊയപ്പമുണ്ടല്ലോ...
4) ഇത് മുറുകിന്നില്ലാല്ലോ പടച്ചോനെ...
5) സ്പാനെര്‍ മാറിയെന്നാ തോന്നുന്നേ...
6) ആകെ നാണക്കേടായി ഒന്നൂടെ നോക്കാം...
7) ഇപ്പം കുറെയൊക്കെ ശരിയാകുന്നുണ്ട്...
8) കണ്ണങ്ങു പിടിക്കുന്നില്ലല്ലോ ...
9) പാപ്പാ ശരിയായോന്ന് നോക്കിക്കേ...
-------------------------------------------------------- 
അനിയന്റെ മോള്‍ സഫയുടെ 
ചില ലീലാവിലാസങ്ങള്‍


                      മുഖപുസ്തകം


2015 ആയപ്പോഴേക്കും
വല്ലാണ്ടങ്ങ് ചെറുപ്പമായ പോലെ...




2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

                                മധുരപ്രിയന്‍ 

നാട്ടില്‍ നിന്നും ഇങ്ങോട്ട് വരുന്നവരോ 
ഇവിടെ നിന്നും നാട്ടിലേക്ക് പോകുന്നവരോ 
കണ്ടാല്‍ ചോദിക്കുന്ന ഒരു പ്രധാന കാര്യം ഇതാകും.

എന്തേലും കൊണ്ടോകാന്‍ ഉണ്ടേല്‍ തരണം,, എന്തായാലും 
വീട്ടില്‍ പോകാനുള്ളതല്ലേ ,,
വെറുതെ കൈ വീശി പോകേണ്ടല്ലോ ,,

രണ്ടു ദിവസം മുന്‍പ് ബന്ധുവും സുഹൃത്തുമായ ഒരാള്‍ യാത്ര
പറയാന്‍ വേണ്ടി വീട്ടില്‍ ചെന്നിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ 
നേരം ഇത് പോലെ പറഞ്ഞു പോയി. അന്നേ ദിവസം ഫോണ്‍ 
ചെയ്യുമ്പോള്‍ ഉമ്മ പറഞ്ഞു.

ഡാ ,,അന്റെ തൊണക്കാരന്‍ വന്നിരുന്നു യാത്ര പറയാന്‍ ,,
വരുമ്പോള്‍ എന്താണ് കൊടുത്തയക്കേണ്ടത് ,,?
കാര്യായിട്ട് ഒന്നും വേണ്ട ഉമ്മാ,, എന്തിനാ വെറുതെ ഓനെ ബുദ്ധിമുട്ടിക്കുന്നെ ,,നല്ല പുളിയുണ്ടെല്‍ ഇത്തിരി 
കൊടുത്തയക്കോ ,,വേറെ ഒന്നും വേണമെന്നില്ല.
അത് മാത്രം മതീ ,,,

കൂട്ടുകാരന്‍ ഇവിടെ എത്തിയ ശേഷം കൊണ്ട് വന്ന സാധനം 
തുറന്നു നോക്കിയപ്പോള്‍ പുളിയും കൂടെ ഇത്തിരി ഹല്‍വയും.
അതും എനിക്ക് ഏറെയിഷ്ട്ടപ്പെട്ട കറുത്ത ഹല്‍വ. 
ഇഷ്ട്ടമൊന്നും നോക്കീല. അന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മയെ 
ഇതും പറഞ്ഞു കുറെ വഴക്കടിച്ചു.

എന്തിനാ ഉമ്മാ ഇതെല്ലാം കൊടുത്തു വിട്ടേ ,,അവന്‍ അവന്റെ
മര്യാദക്ക് വന്നു പറഞ്ഞതല്ലേ ,,ആ പുളി മാത്രം കൊടുത്തു
വിട്ടാല് മതിയായിരുന്നു എന്നൊക്കെ പറഞ്ഞ്,,
അത് പിന്നെ ,, ന്റെ കുട്ട്യോള്‍ക്ക് ഈ പുളി മാത്രം എങ്ങിനെയാ 
കൊടുത്തു വിടാ ,,ങ്ങക്ക് എന്തൊക്കെ തിന്നാന്‍ പൂതിയുണ്ടാകും,,
അപ്പൊ അങ്ങാടീന്ന് കുറച്ച് ഹല്‍വ വാങ്ങിയതാ ,,,

ഞ്ഞി അതും പറഞ്ഞ് ന്നോട് വക്കാണേല്‍ക്കാന്‍ വരേണ്ടാ ,,
"നമ്മുടെ വീട്ടിലൊക്കെ സ്പെഷ്യലായി എന്തേലും ഉണ്ടാക്കുന്ന 
ദിവസം ഏതു ഉമ്മമാരും പറയും.
"ന്റെ കുട്ട്യോള്‍ക്ക് ഇതൊക്കെ എന്തിഷ്ട്ടമാണെന്നോ"
ഈ വാക്കുകള്‍ നമ്മള്‍ ഇവിടെയിരുന്നു കേള്‍ക്കുമ്പോള്‍
അത് കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞിട്ടുണ്ടാകും ...
കൂടെ മനസ്സും ...  



                         ലുബ്നയുടെ ഹൃദയ വരികള്‍ 


കുട്ടന്‍റെ സ്വപ്നം.
*************************
ഒരു പുഴക്കരികെ താമസിക്കുന്നവനാണ് കുട്ടന്‍.
അയാള്‍ക്ക് ഒരേയൊരു മോഹമുണ്ട്.
ആ പുഴയില്‍ ഒന്ന് തോണി തുഴയണമെന്നുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം ശക്തമായ 
ഇടിയും,മഴയും,കാറ്റും വന്നു.
ഇതിനിടയില്‍ ഒരു വെള്ളപ്പൊക്കവും.
അതിലൂടെ കുട്ടനും കുട്ടന്‍റെ വീടും ഒലിച്ച് പോയ്‌.
അപ്പോള്‍ കുട്ടന്‍ ഒരു തോണി കണ്ടു.
അപ്പോള്‍ കുട്ടന്‍ വിചാരിച്ചു.
ഹായ്,,എന്റെ സ്വപ്നം സഫലമാകുന്നു.
അങ്ങനെ കുട്ടന്‍ നീന്തി നീന്തി തോണിക്കരികില്‍ എത്തി.
അവന്‍ അതില്‍ കയറി പങ്കായം കൊണ്ട് 
തുഴയാന്‍ തുടങ്ങി.
അങ്ങനെ കുട്ടന്‍റെ സ്വപ്നം സഫലമായി.
അവന്‍ അതിലൂടെ ഒലിച്ചു പൊയ ആളുകളെയെല്ലാം
രക്ഷിച്ചു.പിന്നീട് അക്കരയും ഇക്കരയുമുള്ള ആളുകളെ 
കരയില്‍ കൊണ്ട് വന്നു വിടലായിരുന്നു കുട്ടന്‍റെ ജോലി.
അങ്ങനെ കുട്ടന്‍റെ സ്വപ്നം പൂവണിഞ്ഞു.
പിന്നീട് അവന്‍ സന്തോഷത്തോടെ ജീവിച്ചു.
------------------------------------------------------------------------
മണ്ണാര്‍ക്കാട് ,തെങ്കര ജി യു പി സ്കൂളില്‍ നടന്ന
കഥാ രചനാ മത്സരത്തില്‍ എന്റെ മോള്‍ ലുബ്നാക്ക്
ഒന്നാം സമ്മാനം നേടികൊടുത്ത കുഞ്ഞു കഥ.
 ലുബ്നയുടെ സ്വന്തം ഹൃദയ വരികള്‍ ...


                                     ഉപകാരം 


മെസ്സ് ഹാള്‍ അടക്കാന്‍ കുറച്ചു മിനുട്ടുകള്‍ മാത്രം 
ബാക്കിയുള്ളപ്പോള്‍ ഉച്ച ഭക്ഷണത്തിന് വേണ്ടി ധൃതിയില്‍ 
പോവുകയായിരുന്നു ഞാന്‍.
അപ്പോഴതാ മുകളിലെ ഫ്ലോറില്‍ നിന്നും ഒരു പാകിസ്ഥാനി
മെല്ലെ മെല്ലെ സ്റ്റെപ്പുകള്‍  ഇറങ്ങി വരുന്ന ദയനീയ കാഴ്ച.
എന്തോ,, കണ്ടപ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകാന്‍ തോന്നിയില്ല.

കാലിന് എന്തോ കാര്യമായി പരിക്കുള്ളത് പോലെയാണ് 
തോന്നിയത്. നടക്കുമ്പോള്‍ അസഹ്യമായ വേദനയുണ്ട്.
ഞാന്‍ കാല്‍ ശ്രദ്ധിച്ചു.കാലിനോന്നും ഒരു കുഴപ്പവുമില്ല.
സലാം പറഞ്ഞ് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
എന്തോ വയറുവേദനയെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത 
വിവരമാണ് അറിയാന്‍ കഴിഞ്ഞത്.

കൂടതല്‍ സംസാരിക്കാന്‍ കഴിയുന്നില്ല അയാള്‍ക്ക്‌.
സംസാരിക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ടുള്ള പോലെ.

"ഭായിക്ക് സുഖമില്ലേല്‍ റൂമിലിരുന്നു റെസ്റ്റ് എടുത്തൂടെ ?
എന്തിനാ ഈ വേദനയും അനുഭവിച്ച് ,,?

പിന്നെയാണ് ഞാനും അക്കാര്യം ഓര്‍ത്തത്‌.
ചിലപ്പോള്‍ പുള്ളിയും ഭക്ഷണം കഴിക്കാനാകും.

"ഭായ്,, മെസ്സ് ഹാളിലെക്കാണേല്‍ എന്റെ കൂടെ വരൂ ,,
ഞാന്‍ നടക്കാന്‍ സഹായിക്കാം,, അതല്ലാ 
ബാക്കാലയില്‍ നിന്നും എന്തേലും വേണമെങ്കില്‍ 
അതും ഞാന്‍ കൊണ്ട് വന്നു തരാം ,,

ഇല്ലാ,,, മെസ്സ് ഹാളിലെ ഭക്ഷണം കുറച്ചു ദിവസത്തേക്ക്
കഴിക്കാന്‍ പറ്റില്ല. എനിക്ക് കുറച്ചു ബിസ്ക്കറ്റും,പാലും 
കൊണ്ട് തരോ,,? ഞാന്‍ ആരെയെങ്കിലും കാണുമോ 
എന്നും നോക്കി രാവിലെ മുതല്‍ പുറത്ത് ഇരുപ്പാണ്.
റൂമിലെ ആളുകളെല്ലാം ജോലിക്ക് പോയിരിക്കാ,,
രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ലാ,,
ഇതും പറഞ്ഞു പത്തു റിയാല്‍ എനിക്ക് നേരെ നീട്ടി.

കാശ് എന്റെ കയ്യില്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ 
നിര്‍ബന്ധിച്ചു തന്നു.പറഞ്ഞ പോലെ സാധനങ്ങള്‍ 
എല്ലാം വാങ്ങി കൊടുത്ത ശേഷം ഞാന്‍ പറഞ്ഞു.

"എന്റെ നമ്പര്‍ വേണേല്‍ മൊബൈലില്‍ സേവ് 
ചെയ്തോളൂ,,എന്ത് ആവശ്യമുണ്ടെലും ഒന്ന് 
മിസ്സ്‌ അടിച്ചാല്‍ മതി ,,ഞാന്‍ വന്നോളാം..

"ഏയ്‌ ,,അതൊന്നും വേണ്ടാ,, വേദനയുണ്ടെലും മെല്ലെ 
മെല്ലെ നടന്നു നോക്കട്ടെ,,

 പോരാന്‍ നേരം അയാള്‍ക്ക്‌ എന്നോട് എത്ര "ശുക്രിയ"
പറഞ്ഞിട്ടും മതി വരുന്നില്ല. എന്നോട് ചോദിക്കാ 
ഇങ്ങിനേം മനസ്സുള്ള ഇന്ത്യക്കാര്‍ ഉണ്ടോ എന്ന്,,

അതിനു മറുപടിയായി ഞാനൊന്നു ചിരിച്ചപ്പോള്‍ 
അയാളുടെ അടുത്ത വാക്കുകള്‍ ...
"ആപ്കാ ദില്‍ അച്ചാഹെ !!! <3 
----------------------------------------------------
നമ്മളെ കൊണ്ട് കഴിയുന്ന ഒരുപകാരം അത് 
എത്ര വലുതോ ,ചെറുതോ ആയിക്കോട്ടെ ,,,
നമ്മള്‍ക്ക് ചിലപ്പോള്‍ അത് ചെറുതായിരിക്കാം 
പക്ഷെ മറ്റുള്ളവര്‍ക്ക് അത് വലുതായിരിക്കും ...

                                         സഫ മോള്‍ 


പുതിയ വീടിന്റെ പണി 
ഏകദേശം തീര്‍ന്നു കൊണ്ടിരിക്കുന്നു .
പാല് കാച്ചലിനോ ,
മറ്റുള്ള ചടങ്ങുകള്‍ക്കോ 
ഒന്നും ക്ഷമയില്ലന്നെ അവള്‍ക്ക് ...
ഓടി വന്നു അങ്ങ് കേറി താമസിച്ചെക്കുവാ !!! 
അനിയന്റെ മോള്‍  ...   സഫ  





                              ബദറുവിന്റെ വിയോഗം  


ദുഃഖവാര്‍ത്ത കേട്ടത് മുതല്‍ ശരീരത്തിന് 
ആകെയൊരു വിറയല്‍ !!
കേട്ടത് സത്യമാകരുതെ എന്നും ആഗ്രഹിച്ചു.
നമ്മുക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ ...
അദ്ധേഹത്തിന്റെ ഖബറിടം സ്വര്‍ഗ്ഗ പൂന്തോപ്പാക്കി  
കൊടുക്കണേ നാഥാ ...
എന്ന് രണ്ടു കയ്യും  മുകളിലേക്ക്  ഉയര്‍ത്തി പ്രാര്‍ഥിക്കാം ,, 
നനവാര്‍ന്ന കണ്ണീരോടെ ...


                                 പിറന്നാള്‍ മധുരം 


QUE: How old are you ?
ANS: Now just 38 !!
----------------------------
അതെ കുറച്ചു ദിവസത്തേക്ക് എനിക്കും 
ഇതേ പോലെ ഉത്തരം പറയാം.
ഇന്നലെയാണ് ജീവിതമാകുന്ന പേജില്‍ നിന്നും
ഒരേട്‌ മറിച്ച് പുതിയ പേജ് വായിക്കാന്‍ തുടങ്ങിയത്.
പണ്ടത്തെ കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 
അസര്‍ ബാങ്ക് കൊടുത്തൂന്ന് ചുരുക്കം.

എന്തായാലും ഇത്രേം കാലമെങ്കിലും ഈ ഭൂമിക്ക്
ഭാരമായി നടക്കാന്‍ നാഥന്റെ അനുഗ്രഹം ഉണ്ടായല്ലോ !!
അല്‍ഹംദുലില്ലാഹ് ...
ഇനി എത്ര നാള്‍ വരെ ഉണ്ടാകുമോ ആവോ ?

മുഖപുസ്ഥകത്തില്‍ വരുന്നത് വരെ ജന്മദിനം ഓര്‍ക്കാതെ
പോയ ഒത്തിരി വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 ഇനിയിപ്പോ  നമ്മള്‍ ഓര്‍ത്തില്ലേലും നമ്മെ 
ഓര്‍മ്മപ്പെടുത്താനായി കുറെ നല്ല സൗഹൃദങ്ങള്‍ 
കൂട്ടിനുണ്ട് ഈ മുഖപുസ്ഥകത്തില്‍.അതിന്റെ 
ദിനങ്ങള്‍ ആയിരുന്നു ഇന്നും ഇന്നലെയും ഞാന്‍ കണ്ടത്. 

ഫോണില്‍ വിളിച്ചും, ഇന്ബോക്സ്സില്‍ മെസ്സേജ് അയച്ചും,
വാട്ട്സ്അപ്പില്‍ മെസ്സേജ് അയച്ചും, നേരില്‍ കണ്ടും,
മനോഹരമായ ഫോട്ടോകള്‍ ഉണ്ടാക്കിയും, പോസ്റ്റുകള്‍ 
ചെയ്തും ,എന്റെ ജന്മദിനം സന്തോഷമാക്കി തരികയും,
കൂടെ ഹൃദയത്തില്‍ തട്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും,,
ആശംസകള്‍ അറിയിക്കാത്തവര്‍ക്കും, ഇനി ഈ പോസ്റ്റ്‌ 
കണ്ടു ആശംസകള്‍ അറിയിക്കുന്നവര്‍ക്കും,,
ഹൃദയത്തോടെ ചേര്‍ത്ത് പിടിച്ചു കൊണ്ട്...
ഒരായിരം നന്ദി അറിയിക്കുന്നു ...

അടുത്ത വര്‍ഷവും ഇതേപോലെ ആശംസകള്‍ 
അറിയിക്കുവാനും, എന്റെ ഈ മധുരം നുണയുവാനും,
പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ !! 
എന്ന പ്രാര്‍ത്ഥനയോടെ...


                              ഹറമില്‍ ഉമ്മയോടൊപ്പം 



ഈ ഫോട്ടോക്ക്  എന്ത്  ക്യാപ്ഷന്‍ എഴുതുമെന്നു 
ആലോചിച്ച്  കുറെ നേരം ഇരുന്നു ...
പിന്നെ  തോന്നി ഒന്നും വേണ്ടാന്ന് ,,കാരണം 
പെറ്റുമ്മയെ  കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോക്ക് 
എന്തെഴുതിയാലും മതിയാകില്ല.
അതും മസ്ജിദുല്‍ ഹറമെന്ന പുണ്യഭവനത്തില്‍ ...



                                  പ്രിയപ്പെട്ട ഷാനു


ഡിയര്‍  ഷാനൂ ... 
താങ്കള്‍  കുറിക്കുന്ന  എഴുത്തുകളിലേക്കല്ല 
ആ ആദിവാസി വൃദ്ധന്‍  നോക്കുന്നത്.
താങ്കളുടെ  മനസ്സിലേക്കാണ്‌.
എഴുത്തുകള്‍ ഒരു പക്ഷെ ആ വൃദ്ധന് വായിക്കാന്‍ 
കഴിയില്ല. പക്ഷേങ്കി താങ്കളുടെ മനസ്സ് വായിച്ചെടുക്കാന്‍ 
പ്രയാസമുണ്ടാകില്ല. കാരണം ഇത് പോലുള്ള 
മനസ്സിന്റെ  ഉടമകള്‍ അപൂര്‍വ്വമാണ്.
ഇവരുടെയാരുടെയെങ്കിലുമൊക്കെ കണ്ണ് നനഞ്ഞ 
പ്രാര്‍ത്ഥന മാത്രം മതിയാകും താങ്കള്‍ക്ക് 
സ്വര്‍ഗ്ഗത്തിന്റെ  വാതില്‍ തുറക്കാന്‍...
ഖബറിടം  സ്വര്‍ഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ നാഥാ...
എന്ന പ്രാര്‍ഥനയോടൊപ്പം ഒരിറ്റ് കണ്ണ് നീരും...


                                   പിറന്നാള്‍ ദിനം 


ലീവിന് വരുമ്പോള്‍ എന്റെ ലുബ്ന മോള്‍ക്ക്‌
ഒരൊറ്റ കാര്യമേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളൂ...
"പാപ്പ എപ്പോ വന്നാലും ശരി ,, മേയ് ഒമ്പതാം തിയ്യതി 
കഴിഞ്ഞേ  പോകാവൂ...
കാര്യം സീരിയസ്സായിട്ടൊന്നുമില്ല പ്രിയരേ ...
ഈ ദിവസം അവളുടെ ജന്മദിനമാണത്രേ !!!
സോറി ...ത്രേ ..എന്നല്ല .......ആണ്... ഉറപ്പാ ...


2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

                                              ക്രിക്കറ്റ് 


പാകിസ്ഥാന്‍ അറിയുന്നതിന് വേണ്ടി
ബഷീര്‍ പാണ്ടിയത്ത് എഴുതുന്നത്‌.
---------------------------------------------------
"വീമ്പിളക്കരുതെ,,
വെല്ലുവിളിക്കരുതേ,,"
അതിനി യുദ്ധമായാലും ശരി
ക്രിക്കറ്റ് കളിയായാലും ശരി
----------------------------------------------
ഇന്ത്യക്ക് തകര്‍പ്പന്‍ ജയം...


                                                മരണം

തല്‍ക്കാല  ദുനിയാവ്  കണ്ടു നീ മയങ്ങാതെ,,

എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ,,


ഒരു ദിനം ഒരു നിമിഷമെങ്കിലും നമ്മള്‍ 

മരണത്തെ കുറിച്ച്  ഓര്‍ക്കണം പ്രിയരേ...


maranam

                               ഒരു ബാല്യകാലചിന്ത 

തുമ്പികളെ കൊണ്ട് 
കല്ലെടുപ്പിക്കുമെന്ന്  ഭയന്നിട്ടാകാം...
ഒരു തുമ്പിയും എനിക്ക് 
പിടി തരാതെ പറന്നു പോയത്..!!

                                    ജീവിതങ്ങള്‍ !!



നമ്മള്‍  ആഗ്രഹപൂര്‍ത്തീകരണത്തിനായ്
പൊങ്കാലയിടുമ്പോള്‍ ...

ഇവര്‍ ഒരു നേരത്തെ അന്നത്തിനായ് 
പൊങ്കാലയിടുന്നു...


                                       അവധിയാത്ര 



പാസ്പ്പോര്‍ട്ട് ,
ടിക്കെറ്റ്,
റീ എന്‍ട്രി,
പിന്നെ ഞമ്മളും റെഡിയായി ...
കൂട്ടുകാരെ ...
നാളെ (തിങ്കള്‍ 9-3-2015)
ഞാന്‍ നാട്ടിലേക്ക് തെറിക്കുവാ ട്ടോ
എല്ലാ പ്രവാസി സുഹൃത്തുക്കളോടും ബായ്
നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളോടും ഹായ്


                                       കൂലിപ്പണി 


വീടുമായി ബന്ധപ്പെട്ട കുറച്ചൂടെ പണി ബാക്കിയുണ്ട്.
അതിന്റെ ആവശ്യത്തിനായി വന്ന ദിവസം മുതല്‍ 
 മേശന്മാരുടെ പിറകെ നടക്കുന്നു . 
മേശന്‍ വെരുമ്പോള്‍ ഹെല്‍പ്പര്‍ വരില്ല . 
ഹെല്‍പ്പര്‍ വരുമ്പോള്‍ മേശനെ കിട്ടില്ല.

അവസാനം ഇതിനൊരു തീരുമാനം വേണമെന്ന് 
ഞാനും തീരുമാനിച്ചു. പതിവ് പോലെ ഇന്നും 
മേശന്‍ വന്നപ്പോള്‍ ഹെല്‍പ്പറെ കിട്ടിയില്ല.

നാട്ടിലിപ്പോള്‍  നല്ല  ചൂടാണ് . ചൂടും ,തണുപ്പുമൊന്നും 
നോക്കീല. ഇങ്ങിനെ പോയാല്‍ മിക്കവാറും ഈ ലീവില്‍ 
കേറിതാമസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 
ഇന്നും പതിവ് പോലെ മേശന്‍ പോകാനൊരുങ്ങിയപ്പോള്‍ 
ഞാന്‍ പറഞ്ഞു. 'ഹെല്‍പ്പര്‍ ആയി ഞാന്‍ നിന്നാലും പോരെ ?

ഇത് കേട്ടപ്പോള്‍ മേശന്‍ ആദ്യമൊന്നു അമ്പരന്നു.
അതൊന്നും ശരിയാവില്ലെടാ ,, നീ ഇപ്പോള്‍ ലീവിന് 
വന്നു ഇവിടേം വെയില് കൊള്ളാനാണോ  പരിപാടി ?
കയ്യാള് വരട്ടെ മ്മക്ക് നാളെ നോക്കാം ,, എന്ത്യേ പോരെ ?

പോരാ ,,കുറഞ്ഞ ദിവസമേ എനിക്ക് ലീവ് ഉള്ളൂ..
അതിനിടക്ക് പണി തീര്‍ത്ത് കേറി താമസം ഉണ്ടാക്കണം.
ദിവസങ്ങള്‍ കടന്നു പോകുന്നു...

ഇത് കേട്ടപ്പോള്‍ മേശനും റെഡിയായി.
ഒന്നും നോക്കീല മുണ്ട് മടക്കിയെടുത്ത്
ഗോധയിലെക്കിറങ്ങി,,
അത് കൊണ്ട് വേറൊരു ഗുണം കൂടെ കിട്ടി ..
ഒരു ഖംസാമിയ (500) ഇങ്ങു പോന്നു...

                                       സ്വപ്നഭവനം 


ഏതൊരാളുടെയും ജീവിതത്തിലെ വലിയൊരു 
സ്വപ്നമാകും സ്വന്തമായൊരു വീട്.
അതിനി ഓലപ്പുരയോ, ഓട്ടുപുരയോ , കോണ്‍ക്രീറ്റോ,,?
ഏതുമാകട്ടെ !!
അത് പോലെ തന്നെ അത് കടമോ, ലോണോ, മറ്റു വായ്പ്പകളോ ,,?
ഭവന പദ്ധതികളോ ,,? എങ്ങിനെലുമാകട്ടെ !!
തല ചായ്ക്കാന്‍ സ്വന്തമായൊരു കൂര എല്ലാര്‍ക്കും വേണം.

സാമ്പത്തിക സ്ഥിതിയനുസരിച്ച് പലരും പല രീതികളില്‍ ആണ് 
വീട് നിര്‍മ്മാണം. നമ്മള്‍ മലയാളികള്‍ വീട് നിര്‍മ്മാണത്തിന് 
വേണ്ടി കാശ് മുടക്കുന്നതില്‍  ഒരു പിശുക്കും കാണിക്കുന്നില്ല.
പ്രത്യേകിച്ചും വീടിന് മോടി പിടിപ്പിക്കുന്ന കാര്യത്തില്‍.

അങ്ങിനെ ഞാനും ലോണും, മറ്റ് വായ്പ്പകളുമായി 
തല ചായ്ക്കാനൊരു കൂര കെട്ടിപ്പൊക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം
രണ്ടു കഴിഞ്ഞു. ഇനിയും പണികള്‍ കുറെ തീരാനുണ്ട്.
വീടിന്റെ എല്ലാ പണിയും കഴിഞ്ഞ്  ങ്ങള്‍ക്കെല്ലാര്‍ക്കും 
ഓരോ കോയിബിരിയാണീം  തന്ന് വീട് കേറി താമസിക്കണം 
എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേങ്കി
ഇതിനിടയിലും വില്ലനായി വന്നത് ഫുലൂസ് തന്നെയാണ്.

ഇനിയുള്ള പണിയെല്ലാം കേറിത്താമസം കഴിഞ്ഞ് മെല്ലെ 
മെല്ലെ ചെയ്‌താല്‍ മതിയെന്നുള്ള ഉമ്മയുടെ നിര്‍ദേശം 
എനിക്ക് അനുസരിക്കേണ്ടി വന്നു. കാരണം ഏതൊരു 
ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹമാകും  എല്ലാ 
മക്കളും സ്വന്തമായി  വീടുണ്ടാക്കി  അതിലിരുന്നുള്ള 
ജീവിതം ആസ്വദിച്ച് കാണുവാന്‍...

ഇന്നലെ വെള്ളിയാഴ്ച (03-04-2015) സ്രേഷ്ട്ടതകളില്‍ സ്രേഷ്ട്ടത
നിറഞ്ഞ ദിവസം.സുബ്ഹി ബാങ്ക് വീടിന്റെ ഹാളില്‍ നിന്നും 
ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ അടുക്കളയില്‍ ആ നിമിഷം എന്റെ 
പൊന്നുമ്മയുടെ നിര്‍ദ്ദേശമനുസുസരിച്ച്, വീടിനു തറ 
നിര്‍മ്മിച്ചപ്പോള്‍ തന്നെ ഉമ്മ വേടിച്ചു വെച്ചിരുന്ന കുഞ്ഞി 
കുടുക്കയില്‍ പാല്‍കാച്ചിയ നിമിഷം ഹോ !! 
എന്റെ ജീവിതത്തിലെ സന്തോഷം 
നിറഞ്ഞ നിമിഷങ്ങളായിരുന്നു പ്രിയരേ !! 

പല സുഹൃത്തുക്കളോടും ,പ്രിയ നാട്ടുകാരോടും,കേറി 
താമസം അറിയിക്കാമെന്നും,ക്ഷണിക്കാമെന്നും മുന്‍പ്‌ 
വാക്ക് തന്നിരുന്നു... :( 
എല്ലാവരും എന്നോട് ക്ഷമി  "=D " ക്കും എന്ന് കരുതുന്നു ...

പിന്നെ ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ,,
"ഇണയും തുണയുമായി ..
ഇണങ്ങിയും പിണങ്ങിയും ...
ന്റെ ബീവിയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക് 
11 വര്‍ഷം തികയുന്നു പ്രിയരേ ...



                                 പച്ചക്കറി വിനോദം 


ഒരു മീറ്റര്‍ നീളം വരുന്ന നാടന്‍ പയര്‍.
ചുവപ്പും, പച്ചയും നിറമുള്ള ഔഷധഗുണമുള്ള ചീര.
അടിപൊളി എരിവു തരുന്ന നീളന്‍ മുളക്.
എത്ര മൂപ്പ് വന്നാലും കഴിക്കാന്‍ രസമുള്ള വെണ്ടക്ക.
എനിക്കേറ്റവും ഇഷ്ട്ടമുള്ള മത്തന്‍.
ഒരു വള്ളിയില്‍ യഥെഷ്ട്ടം പടര്‍ന്നു പന്തലിക്കുന്ന എളവന്‍.
തമിഴനാട്ടില്‍ നിന്നും വരുന്ന ആപ്പിള്‍ തക്കാളിയെ വെല്ലുന്ന
നല്ല അടിപൊളി നാടന്‍ തക്കാളി ,,,

എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ എനിക്കും ത്രില്ലായി.
ഒന്നും നോക്കീലാ ,,എല്ലാം വേടിച്ചു ഓരോ പാക്കറ്റ്.

വീടിനു പുറകില്‍ ഉള്ള സ്ഥലത്ത്... 
ഞാനും കൂലി ചോദിക്കാതെ ചെലവ് മാത്രം 
ചോദിക്കുന്ന ന്റെ പണിക്കാരും ...
ഇപ്രാവശ്യത്തെ കര്‍ഷകശ്രീ കിട്ടിയില്ലേലും 
ഒരു ദിവസത്തേക്കുള്ള കറിക്കുള്ളതേലും
കിട്ടുമെന്ന വിശ്വാസത്തില്‍...