ഞാനും മുഖപുസ്ഥകവും
ഫേസ് ബുക്ക് എന്ന മായിക ലോകം ഞാന്‍ ഓപ്പണ്‍ ചെയ്തിട്ട് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ആയി കാണും .എഴുത്തോ വായനയോ മറ്റു
സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളോ
ഒന്നും ഇല്ലാതെ വെറുതെ നടന്നിരുന്ന ഒരു സമയം.വല്ലപ്പോഴും
യൂ ടൂബില്‍ വല്ല വീഡിയോ ഷയര്‍ ചെയ്തും , ലൈക് പേജിലുള്ള
വല്ല ഫോട്ടോയും കണ്ടു നടന്നിരുന്ന ഒരു കാലം ...
ഒടുവില്‍ ഒരു നെറ്റ് കഫെയില്‍ ജോലി കിട്ടി . ഏതു സമയവും കമ്പ്യൂട്ടറിന് മുമ്പില്‍ . ഇഷ്ടം പോലെ സമയം . അങ്ങനെയാണ് ഫേസ് ബുക്കിലേക്ക് സജീവമായി വരുന്നത് .
മെല്ലെ മെല്ലെ അറിയാതെ വായനയുടെ വഴിയിലേക്ക് കടന്നു . പിന്നെ പിന്നെ എനിക്ക് മനസ്സിലായി ഇത് നേരം പോക്കല്ല , ചിന്തക്കും തിരിച്ചറിവിനും അറിവിനും പറ്റിയ നല്ല ഒരു വേദിയാണ് എന്ന് .
അങ്ങനെ നന്നായി എഴുതുന്ന കുറെ എഴുത്തുകാരുടെ ( പേരുകള്‍ പറഞ്ഞാല്‍ കൊറെയധികം ഉണ്ട് . )
സൗഹൃദം തേടി ഞാന്‍ ചെന്നു . ആരും എന്നെ നിരാശരാക്കിയില്ല .
അവരൊക്കെയും എനിക്ക് വിശാലമായ ഒരു ആകാശം തുറന്നു തരികയായിരുന്നു .
ഇന്ന് അവരൊക്കെ എന്റെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവര്‍ ആണ് . കുറെ വായിച്ചപ്പോള്‍ എനിക്ക് എന്തെങ്കിലും എഴുതണം എന്ന് തോന്നി .
എഴുതി . എന്റെ എഴുത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു തരാനും തിരുത്തി തരാനും ഇവിടെ ആളുകളുണ്ടായി .
ഇന്ന് ഞാന്‍ വല്ലാത്ത ഹാപ്പിയിലാണ് .
ഒന്നുമല്ലാതിരുന്ന എന്നെ നിങ്ങളുടെയൊക്കെ സുഹൃത്തും വായനക്കാരനും പ്രിയപ്പെട്ടവനും ഒക്കെ ആക്കി മാറ്റിയ ഫേസ് ബുക്കിനും എന്നെ എല്ലാ നിലക്കും സഹായിക്കുകയും എന്നെ എന്തെങ്കിലുമൊക്കെ എഴുതാന്‍ സഹായിക്കുകയും സഹകരിക്കുകയും പ്രചോദനമാവുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്ക ള്‍ക്കും ഞാന്‍ നന്ദി പറയുന്നു . ചുരുക്കത്തില്‍ രണ്ടായിരത്തി പതിമൂന്നു എന്റെ ഭാഗ്യ വര്ഷം ആയിരുന്നു . വായനയുടെ , സൌഹൃദത്തിന്റെ , അതിരുകളില്ലാത്ത സ്നേഹത്തിന്റെ , പങ്കുവേക്കലുകളുടെ , ചിന്തകളുടെ , തിരിച്ചറിവിന്റെ , ഒക്കെ വര്ഷമായിരുന്നു ..
ഈ വര്ഷം കടന്നു പോകുമ്പോൾ എനിക്ക് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം ആണ് ഉള്ളത് . അത് തന്നത് നിങ്ങളാണ് . നിങ്ങൾ മാത്രം
നന്ദി നന്ദി നന്ദി.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ