ആറടിമണ്ണ്
നാട്ടില്‍ ലീവ് സമയത്ത് കുടുംബത്തില്‍പെട്ട
ഒരു വെല്ല്യുമ്മയുടെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍
ഭാഗ്യമുണ്ടായി. മയ്യത്തുമായി പള്ളിയില്‍ എത്തിയപ്പോഴും
ഖബറിന്റെ പണികള്‍ തീര്‍ന്നിരുന്നില്ല.
മഴച്ചാറ്റല്‍ ഉണ്ടായിരുന്നതിനാല്‍ ടാര്‍പ്പായ മുകളില്‍
പിടിച്ചാണ് ഖബറിന്റെ പണികള്‍ ചെയ്തിരുന്നത്.
ആളുകളെല്ലാം ചുറ്റും കൂടി അതീവദുഃഖത്തില്‍
ഖബറിലേക്ക് നോക്കി നിന്നു.
അപ്പോള്‍ കൂടി നിന്ന ഏതൊരുവനും ഖബറിന്റെ
പണി കണ്ടു ആസ്വദിക്കുകയില്ല,,,പകരം ...
"ഞാനും ഒരുന്നാള്‍ ഇതേ പോലെ ഒരു ഖബറില്‍
വന്നു കിടക്കേണ്ടവനാണ്. എന്നെയും ഒരുനാള്‍
ഈ മണ്ണ് കൊണ്ട് പൊതിയുന്നതാണ്.
മരണം എന്ന പ്രതിഭാസം ആരെയും,എപ്പോള്‍
വേണമെങ്കിലും പിടി കൂടാം .....
ഖബറടക്കവും, പ്രാര്‍ത്ഥനകളും എല്ലാം കഴിഞ്ഞ്
മീസാന്‍ കല്ലുകള്‍ക്കിടയിലൂടെ പള്ളിതൊടിയുടെ
പുറത്തേക്കു കടക്കുമ്പോള്‍ അവിടെയുള്ള പച്ചമണ്ണ്‍
എന്നോട് ഇങ്ങിനെ മന്ത്രിക്കുന്നത് പോലെ തോന്നി...
"നീ ഇന്ന് ചവിട്ടി നടക്കുന്ന മണ്ണെല്ലാം
നാളെ നിന്റെയും ദേഹത്ത് ചവിട്ടി
കൊണ്ട് പ്രതികാരം തീര്‍ക്കും "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ