കണ്ണുനീര്‍
സൗദിയില്‍ വന്നയാദ്യം ഒരു രണ്ടു റിയാല്‍
ഷോപ്പിലായിരുന്നു ജോലി കിട്ടിയത്.
പേര് രണ്ടു റിയാല്‍ ഷോപ്പ് എന്നാണേലും
അവിടെ ഒരു റിയാല്‍ മുതല്‍ പതിനായിരം
റിയാല്‍ വരെ വിലമതിക്കുന്ന സാധനങ്ങള്‍ ഉണ്ട്.
കൂട്ടത്തില്‍ ഒരു കുട്ടിയായത് കൊണ്ടാവാം എനിക്ക്
ജോലി കിട്ടിയത് കളിപ്പാട്ടങ്ങളുടെ വിഭാഗത്തിലാണ്.
അത് കൊണ്ട് തന്നെ ദിവസേന കുട്ടികളുടെ ഓരോ
ലീലാവിലാസങ്ങള്‍ പതിവ്കാഴ്ചയാണ്.
ഒരിക്കല്‍ ഒരു സൗദി സ്ത്രീ ഒരു കാറും കയ്യില്‍
പിടിച്ച് എന്റെയരികിലേക്ക് വന്നു. കാറിന്റെ വിലയും
അറിയണം. കൂട്ടത്തില്‍ ബാറ്ററി ഇട്ടു വര്‍ക്ക് ചെയ്യുന്നുണ്ടോ
എന്ന് ഉറപ്പു വരുത്തുകയും വേണം.സ്ത്രീയെ കണ്ടാലറിയാം
കവര്‍ പിടിച്ചു യാചനക്ക് നടക്കുന്ന വിഭാഗമാണെന്ന്.
ഏകദേശം നാലു വയസ്സ് തോന്നിക്കുന്ന ഒരു ഒരാണ്‍കുട്ടിയും
കൂടെയുണ്ട്. അവനാണേല്‍ ഉമ്മയുടെ പര്‍ദ്ദ വലിച്ചു പിടിച്ച്
നിലത്തുരുണ്ട് അലമുറയിട്ട് കരയുന്നു.
കുട്ടി എന്തിനാണ് കരയുന്നതെന്ന് ഞാന്‍ അവരോടു ചോദിച്ചു,,
അവന് റിമോട്ടുള്ള കാര്‍ വേണമെന്ന് പറഞ്ഞാ കരയുന്നെ,,
എന്റെ കയ്യിലാണേല്‍ ആകെ പത്തു റിയാല്‍ മാത്രമേയുള്ളൂ
പിന്നീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് കേള്‍ക്കുന്നുമില്ല.
ഓ,,അത് കുറച്ച് നേരം കരയും സാരമില്ല,,
അവരുടെ ഈ വാക്കുകളും,കുട്ടിയുടെ കരച്ചിലും
കണ്ടപ്പോള്‍ എനിക്കെന്തോ വിഷമം തോന്നി.
റിമോട്ട് കാറിന് കുറവുള്ള പത്തു റിയാല്‍ കൊടുത്തപ്പോള്‍
അവര്‍ ആദ്യമത് നിരസിച്ചുവെങ്കിലും എന്റെ നിര്‍ബന്ധത്താല്‍
വാങ്ങേണ്ടി വന്നു.
കാര്‍ വാങ്ങി തിരിച്ചു പോകാന്‍ നേരം ആ കുട്ടി എന്തോ
പറയാന്‍ വേണ്ടി എന്നെ വിളിച്ചു,,
ഞാന്‍ അടുത്തേക്ക് ചെന്നതും അവനെ എടുക്കാനെന്നോണം
രണ്ടു കയ്യും എന്റെ നേരെ നീട്ടി. അവനെ എടുത്തപാടെ
എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് മുഖത്ത് തുരു തുരാന്ന്
ഉമ്മ വെക്കുമ്പോള്‍ ശുക്രന്‍,,ശുക്രന്‍ എന്ന് പറയുന്നുണ്ടായിരുന്നു.
അവസാനം അവന്‍ സലാം പറഞ്ഞു പോകുമ്പോഴും
എന്റെ കവിളിനെയും,മുഖത്തെയും നനച്ച അവന്റെ കണ്ണുനീര്‍
തുടക്കാന്‍ ആദ്യംഞാന്‍ ശ്രമിച്ചെങ്കിലും എന്തോ
ഞാന്‍ പോലും അറിയാതെ കൈ സ്വയം താഴ്ന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ