പ്രവാസിയുടെ നഷ്ട്ടങ്ങള്‍
മിക്ക പ്രവാസികള്‍ക്കും നാട്ടിലേക്ക് പോകാനായി
കിട്ടുന്ന അവധികള്‍ വര്‍ഷത്തില്‍ ഒരു മാസം, രണ്ടു
വര്‍ഷത്തില്‍ രണ്ടു മാസം , അങ്ങിനെ പല രീതികളില്‍
ആണ് പല കമ്പനികളും ചെയ്യുന്നത്.
ഇനി സ്വന്തമായി വല്ല സ്ഥാപനമോ, ബിസ്സിനസ്സോ
നടത്തുന്നവര്‍ക്ക് എപ്പോ വേണേലും പോകാം .
വേണേല്‍ പരമാവധി ആറു മാസം വരെ അവധി
ആഘോഷിക്കുകയും ചെയ്യാം.
കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.
എട്ടന്റെയോ, അനിയന്റെയോ, പെങ്ങളുടെയോ,
അല്ലേല്‍ മറ്റു ബന്ധുക്കളുടെയോ ആയി
ഇത് പോലെ ചെറിയ കുഞ്ഞുങ്ങള്‍ എല്ലാ വീട്ടിലുമുണ്ടാകും.
ഇനി നമ്മുടെ വീട്ടിലില്ലേല്‍ അയല്‍പക്കത്തെ
വീട്ടിലെങ്കിലുമുണ്ടാകും ഇത് പോലത്തെ ചിരികുടുക്കുകള്‍.
ഇനി നമ്മുടെ കുഞ്ഞാണേല്‍ തന്നെ കണ്ട പാടെ നമ്മെ
തിരിഞ്ഞു നോക്കുക പോലുമില്ല. നമ്മളൊന്ന് കളിപ്പിക്കാനോ,
ഒന്നെടുക്കാനോ, അടുത്തേക്ക് ചെന്നാല്‍ കരഞ്ഞ് കൊണ്ട്
ഓരോട്ടമാകും.
ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇതേ പോലെ
റൂമില്‍ വെച്ച് കണ്ടു കരയുന്നത് പേടിച്ചിട്ട് പല
പ്രവാസികളും കുഞ്ഞുങ്ങള്‍ ഉറങ്ങിയാണ് വീട്ടിലേക്കു
ചെന്ന് കേറുക. കുറച്ച് ദിവസം ഇങ്ങിനെ പോകും.
വീട്ടിലെ മറ്റുള്ള കുട്ടികള്‍ അടുത്തേക്ക് വരുന്നതും,
കളിക്കുന്നതും കാണുമ്പോള്‍ ഇവര്‍ക്കും നമ്മോടുള്ള
പേടി മെല്ലെ മെല്ലെ മാറി തുടങ്ങും. അല്ലേല്‍ കുഞ്ഞുങ്ങളും
മനസിലാക്കി തുടങ്ങും ഇയാളും ഈ വീട്ടിലെ ആള്‍
തന്നെയാണ് മൂപ്പര്‍ക്ക് വേറെ എന്തെക്കെയോ
എടപാട് ഉള്ളത് കൊണ്ടാണ് ഇങ്ങോട്ട് വരാത്തതെന്ന്.
അങ്ങിനെ മെല്ലെ മെല്ലെ നമ്മുടെ അടുത്തേക്ക് വരാനും,
കളിക്കാനും, ചിരിക്കാനും ഉമ്മ തരാനുമൊക്കെ
തുടങ്ങുമ്പോഴേക്കും മേല്‍ പറഞ്ഞ ഒരു മാസം,
അല്ലേല്‍ രണ്ടു മാസം കഴിയാറായിട്ടുണ്ടാകും.
ഇതാണ് എനിക്കുണ്ടായ അനുഭവം.
അല്ല മിക്ക പ്രവാസികളുടെയും അനുഭവം ഇതാകും.
ശരിക്കും പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ്സ്
ചെയ്യുന്നത് മഴയോ, മണ്ണോ, പുഴയോ, മറ്റുള്ള
ഓര്‍മ്മകളോ ഒന്നുമാവില്ല. ഇത് പോലുള്ള ചിരികുടുക്കകളുടെ
കളി തമാശകള്‍ ആണ്.
"ഇത് പോലുള്ള ചിരികള്‍ ആണ് നമ്മെ
ഇവിടെ പിടിച്ചു നിര്‍ത്തുന്നതും,
നാട്ടിലേക്ക് പറഞ്ഞു വിടുന്നതും "
ഫോട്ടോയില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ