!!!==================================================================================!!!
2018 ഓഗസ്റ്റ് 29, ബുധനാഴ്‌ച
2015 ഡിസംബർ 28, തിങ്കളാഴ്‌ച
ഒരു ജീവിതം
ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ?
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു .
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് .
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള .
എന്നാലും സ്വന്തം തന്തക്ക് ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ.
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത്
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക് . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല്
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു.
എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് .
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു.
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു .
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി .
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ് ചെയ്യുകയാണ് പതിവ് .
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ .
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത പാവം മനുഷ്യന്‍ .
ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്.
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍ അവിടെ നിന്നും കിട്ടിയ വിവരം
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് .
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ്
ആശുപത്രിയിലേക്ക് പോയത് .
നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത്
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു .
പട്ടി പൊലയാടി മോനെ ...
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ
കാലില്‍ വീണിരുന്നു .
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം...
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത് അവരുടെ
കാല്‍ക്കല്‍ വെച്ച് കൊടുത്തു.
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര്
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം
ചെയ്തു കൊടുത്തു...
ലൈക്ക് പ്രക്രിയ
ഒരാളുടെ പോസ്ടിനോട് ചെയ്യാന്‍
പറ്റുന്ന ഏറ്റവും വലിയ ക്രൂരത.
അത് വായിക്കാതെ ലൈക് ചെയ്ത് പോകുന്നത്.
ന്താ #ശരി അല്ലെ
_________________________________
കുറച്ചു ദിവസം മുമ്പ് ഉണ്ടായ സംഭവം.
റികൊസ്റ്റ് വന്നപ്പോള്‍ ഞാന്‍ അയാളുടെ വാളില്‍
കേറി നോക്കി. മ്യുച്ചല്‍ കണ്ടപ്പോള്‍ കൂടെ കൂട്ടി.
സാധാരണ ഇങ്ങിനെ ചെയ്യുമ്പോള്‍ പരസ്പരം
പ്രൊഫൈല്‍ ഫോട്ടോക്കും അന്നത്തെ ദിവസം ചെയ്ത
വല്ല പോസ്റ്റും വായിച്ച് ലൈക് കൊടുക്കല്‍ ഒരു മര്യാദ.
ഞാന്‍ ഇയാളെ ആഡ് ചെയ്തതും എന്റെ വാളില്‍
കേറി പിന്നെ ഒരു നിരങ്ങല്‍ ആയിരുന്നു.
ആന കരിമ്പിന്‍ കാട്ടില്‍ കേറിയത് പോലെ
എന്നൊക്കെ പറയാറില്ലേ. ഇത് അതിനേം മലര്‍ത്തിയടിച്ചു.
മിനുട്ടുകള്‍ കൊണ്ട് ഞാന്‍ ഇത് വരെ എഴുതിയ
എല്ലാ രചനകള്‍ക്കും, ഫോട്ടോകള്‍ക്കും ലൈക് അടിച്ച്
ഈ ചെങ്ങാതി ഇറങ്ങി പോയി.
ഇക്കാര്യം ഞാന്‍ ഇന്ബോക്സ്സില്‍ ചെന്ന് പറഞ്ഞപ്പോള്‍
അവിടെന്നും കിട്ടി ഒരു ലൈക്
ഇതിനേക്കാള്‍ രസം പിന്നെ ഞാന്‍ ചെയ്ത ഒരു
പോസ്റ്റുകളുടെയും ഏഴയലത്ത് പോലും ഈ ചെങ്ങാതിയെ
കണ്ടില്ല എന്നതാണ്.
ഫീലിംഗ് : ന്നാലും ന്നോട് .........
സൗഹൃദങ്ങള്‍
നാല്‍വര്‍ സംഘം ജുബൈലില്‍
--------------------------------------------
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി
റിയാദില്‍ നിന്നും ഇറങ്ങി തിരിച്ച നാല്‍വര്‍
സംഘം ഇന്നലെ ഉച്ച കഴിഞ്ഞു എന്നെ വിളിച്ചു.
ഞാന്‍ ഡ്യൂട്ടിയില്‍ ആണെന്നും, ഇറങ്ങാന്‍ ഒരു രക്ഷയും
ഇല്ലെന്നും പറഞ്ഞപ്പോള്‍...
ഓ ..അതൊന്നും സാരമില്ല ഞങ്ങള്‍ അങ്ങോട്ട് വന്നോളാം
എന്ന് പറഞ്ഞു ഈ സുമനസ്സുകള്‍.
ഇവരില്‍ ആരെയും നിങ്ങള്ക്ക് പരിചയപ്പെടുത്തേണ്ട
കാര്യം ഇല്ല.കാരണം എന്റെ സൗഹൃദത്തില്‍ ചേരുന്നതിനു
മുന്‍പ് തന്നെ ഇവരില്‍ പലരും നിങ്ങളുടെ കൂടെ ഉള്ള
ആളുകള്‍ ആണ്.
ഞങ്ങള്‍ ചേര്‍ന്നുള്ള ഈ സുവര്‍ണ്ണ നിമിഷങ്ങള്‍
ഒരു കാലത്തും ഈ മനസ്സില്‍ നിന്നും മായുകയില്ല...
ഈ സന്തോഷം എല്ലാവരോടും പങ്കിടുന്നു...
മുടന്തന്‍ ഞ്യായം
ചില വെള്ളിയാഴ്ചകളില്‍ പള്ളി പിരിഞ്ഞു പോരുമ്പോള്‍
ഞങ്ങള്‍ പുറത്തു നിന്നും ഫുഡ് കഴിക്കല്‍ പതിവാണ്.
ഇന്ന് തിരിച്ച് വരുമ്പോള്‍ സാധാരണ ഇല്ലാത്ത ഒരാള്‍
വണ്ടിയില്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഞാന്‍ ചോദിച്ചു,,
ഇന്ന് ഞമ്മക്ക് ഇല ചോറ് ഉണ്ണാന്‍ പോയാലോ ?
കേട്ടതും പിറകില്‍ നിന്നും ഇയാള്‍ ,,,
ഏയ് ഞാനില്ല, അടിപൊളി ഫുഡ് ക്യാമ്പില്‍ ഉണ്ടാകുമ്പോള്‍
എന്തിനാണ് ഭായ് ,,പോരാത്തതിന് നമ്മള്‍ കഴിചില്ലേല്‍
ആ ഫുഡ് ബാക്കിയാകില്ലേ,, ങ്ങളൊന്നു ചിന്തിച്ചിട്ടുണ്ടോ
എത്രയെത്ര ആളുകളാ ഗാസയില്‍ ഫുഡ് കിട്ടാതെ
പട്ടിണി കിടക്കുന്നെ ? ഇയാള്‍ ന്നോട് ചൂടായി പറഞ്ഞു,,
ന്റെ ഭായ് ,,,നമ്മള്‍ രണ്ടു പേരുടെ ഫുഡ് ബാക്കിയാക്കി
എന്നും വെച്ച് ഗാസയിലെ കുട്ടികളുടെ വിശപ്പ് മാറുമോ ?
ഇല്ലല്ലോ ? നമ്മുക്ക് ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക , പിന്നെ ഗാസയിലേക്ക്
വല്ല ഫണ്ട് പിരിവും ഉണ്ടേല്‍ അതില്‍ പങ്കെടുക്കുക...
അല്ലാതെ നിങ്ങളീ പറയുന്നതിലൊന്നും കാര്യമില്ല,,,
ഞാനും വിട്ടു കൊടുത്തില്ല,,
തര്‍ക്കം നടക്കുന്നതിനിടയില്‍ ഞാന്‍ ഡ്രൈവറെ ഒന്ന്
തോണ്ടി ,, വണ്ടി ഹോട്ടലിലേക്ക് വിടാന്‍ സിഗ്നല്‍ കൊടുത്തു ,,
ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ മൂപ്പര്‍ക്ക് വണ്ടിയില്‍
നിന്നുമിറങ്ങാനൊരു മടി,,,
വെരിം ഭായ് ,,,ങ്ങള് വന്നു കഴിച്ചാല്‍ മതി ,,കാശൊക്കെ
ഞമ്മള് കൊടുത്തോളാം ,,, ഡ്രൈവറുടെ വാക്കുകള്‍
കേട്ടപ്പോള്‍ മൂപ്പര്‍ അര മനസ്സില്‍ വണ്ടിയില്‍ നിന്നുമിറങ്ങി.
ഫുഡ് എല്ലാം കഴിഞ്ഞു വന്ന് ഡ്രൈവര്‍ മൂപ്പരുടെ കാശ്
കൊടുക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു ഏമ്പക്കം കേട്ട്
ഞാന്‍ തിരിഞ്ഞു നോക്കി ,,,കാറില്‍ വീരവാദം മുഴക്കിയ
ആള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ,,
സത്യത്തില്‍ മൂപ്പരുടെ കയ്യില്‍ കാശില്ല ,,
അല്ലേല്‍ ചിലവാക്കാനുള്ള മടി ,,
ഇത് പോലെ കുറെ ആളുകള് ഉണ്ട് നമ്മുടെ ഇടയിലും,,
ചുമ്മാ മുട്ടി ഞ്യായം പറഞ്ഞു കൊണ്ട്,,,,,,
ജേഷ്ഠനും, അനിയനും
പെരുന്നാള്‍ ദിനത്തിലെടുത്ത കുറച്ചു ഫോട്ടോകള്‍
വീട്ടിലേക്കു വാട്സ്അപ്പില്‍ അയച്ചിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു,
ഉമ്മാ ഞങ്ങള്‍ ഇവിടെയെടുത്ത ഫോട്ടോകളെല്ലാം
നെറ്റ് ഫോണിലേക്ക് അയച്ചിട്ടുണ്ട്,, ങ്ങള് കണ്ടോ അതെല്ലാം...
എന്റെ ഈ വാക്കുകള്‍ക്ക് മറുപടിയായി കുറച്ചു നേരം
നിശബ്ദതയും പിന്നെ ഉമ്മയുടെ തേങ്ങലും ആയിരുന്നു.
ഉമ്മാ ,,, ങ്ങള്പ്പോ അയ്നെന്തിനാ കരയിണേ..
ങ്ങള് മൂന്നാളും ഇവടെ കെയ്ഞ്ഞീന്ന പോലെ തന്നെ
അവടീം കേയ്യിണു എന്ന് കേക്കുമ്പോഴും, കാണുമ്പോഴും
ഈ ഉമ്മാക്ക് ഭയങ്കര സന്തോഷാ ഡാ...
അപ്പൊ ഈ കണ്ണീരിന്റെ പേരാകും ല്ലേ "സന്തോഷകണ്ണീര്‍"
ന്നെ ങ്ങക്ക് എല്ലാര്‍ക്കും മനസിലായില്ലേ..
ആദ്യഫോട്ടോയുടെ
നടുവില്‍ ജേഷ്ടന്‍ Musthafa Pandiyath ഇവിടെ ജുബൈലില്‍ ഒരു
കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്നു.
വലത്ത് ഇരിക്കുന്നത് അനിയന്‍ Salim Pandiyath ആണ്,
ജുബൈലില്‍ തന്നെ മൊബൈല്‍ മാര്‍കറ്റില്‍
മൊബൈല്‍ ഷോപ്പ് നടത്തുന്നു ...
കുട്ടിക്കാലം
എന്റെയോര്‍മ്മയില്‍ നാട്ടിലെ ആദ്യ സൈക്കിള്‍
കട രാമന്‍കുട്ടി ഏട്ടന്റെ ആണ്. പ്രത്യകിച്ച് ഷെഡ്
ഒന്നും ഇല്ല. ഒരു മരത്തിന്റെ ചുവട്ടില്‍ രണ്ടോ ,മൂന്നോ,
സൈക്കിളുമായി ഇരിക്കും, ഉള്ള സൈക്കിള്‍ മുഴുവന്‍
വലിയ വണ്ടി ആയിരിക്കും, അന്നത്തെ എന്റെ ഭാഷയില്‍
പറഞ്ഞാല്‍ ഒരു വണ്ടി.
ഒരു വണ്ടി, മുക്കാ വണ്ടി, അര വണ്ടി, കാ വണ്ടി,,,
ഇങ്ങിനെയാണ് സൈക്കിളിനെ തരം തിരിച്ചിരിക്കുന്നത്.
എങ്ങിനേലും സൈക്കിള്‍ ചവിട്ടു പഠിക്കണം എന്ന് മൂത്ത്
നടക്കുന്ന കാലം, വലിയ വണ്ടിയില്‍ പഠിക്കുന്ന കാര്യം
കഷ്ടമാ,,, കാരണം അത് കുട്ട്യോള്‍ക്ക് വാടകയ്ക്ക് തരൂല.
പിന്നെ കിട്ടിയാല്‍ തന്നെ കാലും എത്തൂല,,,
അങ്ങിനെയെരിക്കെ നാട്ടില്‍ പുതിയ സൈക്കിള്‍ കട തുറന്നു.
അവിടെയാണെങ്കി ഈ പറഞ്ഞ എല്ലാ മോഡല്‍ സൈക്കിളും
ഉണ്ടായിരുന്നു. മണിക്കൂറിനു ഒരു രൂപ, അതും പോരാ
എടുക്കാന്‍ പോകുന്ന ആള്‍ക്ക് ചവിട്ടു അറിയണം,
പോരാത്തതിന് പരിചയവും വേണം ,,,
കിട്ടുന്ന കാശൊക്കെ മുട്ടായിയും, ഐസും വേടിച്ചു തിന്നിരുന്ന ഞങ്ങള്‍ പിന്നെ കാശു ഒരുകൂട്ടലായി, ഒരു രൂപ തികച്ച്
ആയാല്‍ അപ്പൊ ഓടും സൈക്കിള്‍ ഷോപ്പിലേക്ക്.
സൈക്കിള്‍ ചിവിട്ടി പോകുന്ന വഴിയില്‍ ആരെ കണ്ടാലും
ചോദിക്കും "ഏട്ടാ സമയമെത്രയായി ? കയ്യില്‍ വാച്ച് ഉണ്ടോന്നു
പോലും നോക്കാറില്ല. കാരണം ഒരു മിനുട്ട് പോലും
കൂടിയാല്‍ കടക്കാരന്‍ വിടില്ല . ഒരിക്കല്‍ കള്ളുഷാപ്പില്‍
നിന്നും വരുന്ന എട്ടനോടാണ് സമയം ചോദിച്ചത്.
പുള്ളി സമയം തെറ്റി പറഞ്ഞു. പിന്നത്തെ കാര്യം കട്ടപൊക!!!
പകലിലെ ഈ മണിക്കൂര്‍ പരിപാടിയേക്കാള്‍ ലാഭം ആണ്
രാത്രി സൈക്കിള്‍ എടുക്കുന്നത് എന്ന് ഞങ്ങള്‍ക്ക് വൈകിയാണ്
മനസിലാക്കിയത്, പക്ഷേങ്കി നിലാവെളിച്ചം ഉള്ള ദിവസം
നോക്കണം, നിലാവുള്ള ദിവസം ഉമ്മയോട് ചോദിച്ചു
സൈക്കിള്‍ ബുക്ക് ചെയ്യണം, വ്യാഴാഴ്ച ദിവസവും നോക്കണം.
കാരണം വെള്ളിയാഴ്ച മദ്രസ്സ ഇല്ലാത്തത് കൊണ്ട് രാവിലെയും
കുറച്ചു നേരം സൈക്കിള്‍ ചവിട്ടാം. ഒരിക്കല്‍ ഇത് പോലെ
കൊണ്ട് വന്നിട്ട് നിലാവ് ഞങ്ങളോട് പിണങ്ങി പോയി.
അന്ന് ഞാന്‍ ഉമ്മയെ ഒത്തിരി പ്രാകിയിരുന്നു...
ഒരു ദിവസം ചര്‍ച്ചക്കിടയില്‍ ഞാന്‍ പറഞ്ഞു,,,
എന്തായാലും ഓലുക്ക് ഇപ്പൊ നല്ല ചൊള്ളയാ,,,
ഒരു സൈക്കിളില്‍ നിന്ന് തന്നെ ഒരീസം നൂറുറുപ്പിയെലും
കിട്ട്ണ്ണ്ടാകും ല്ലേ ?
ഇത് കേട്ട മറ്റൊരുത്തന്‍ ,,, ഏയ് നൂറൊന്നും പോര
ചെങ്ങായ്മാരെ,,, എങ്ങിനേം ഒരഞ്ഞൂറുറുപ്പിയെലും
കിട്ടും,,എപ്പോ നോക്കിയാലും ഒരു ഒയിവും ഇല്ലല്ലോ ,,,
ഞങ്ങളുടെ ഈ മണ്ടന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചിരുന്ന
ഒരാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,,,
അതെങ്ങിനെയാ മക്കളെ കിട്ടുക ? ഒരു ദിവസം 24 മണിക്കൂര്‍
അല്ലെ ഉള്ളൂ,, മണിക്കൂറിന് ഒരു രൂപ വെച്ച് നോക്കിയാല്‍
24 രൂപയെ കിട്ടുകയുള്ളൂ ...
ഇത് കേട്ട ഞങ്ങള്‍ പരസ്പരം വായും പൊളിച്ചു നിന്നത്
ഇന്നോര്‍ക്കുമ്പോള്‍ ഒരു രസം തന്നെയാണേ!!!
കൂടിക്കാഴ്ച
എഴുത്തിനും വായനക്കും അക്ഷരങ്ങള്‍ക്കും അപ്പുറം ഊഷ്മള സൌഹൃദത്തിന്റെ വിശാലമായ ഒരു ആകാശം കൂടി തുറന്നു തരുന്നുണ്ട് ഈ നവ മാധ്യമം . ജീവിക്കുന്നയിടത്തെ ഇത്തിരി സൌഹൃദങ്ങള്‍ക്കപ്പുറം തികച്ചും 'ശൂന്യ'മായിരുന്ന ഒരു കാലം കടന്നു ഇന്ന് ലോകത്തിന്റെ ഏതു കോണിലും നമുക്ക് ആള്ക്കാരുണ്ട് . കൂട്ടുകാരുണ്ട് . അതിരുകളും സീമകളും ഭൂഖണ്ഡങ്ങളും കടന്നു ലോകം മുഴുവന്‍ ഇന്ന് ആ ശൃംഖല വ്യാപിച്ചു കിടക്കുന്നു .
ഫേസ് ബുക്കില്‍ എഴുതി തുടങ്ങിയ കാലം തൊട്ടേ ഒപ്പം കൂടിയ ഒരു കൂട്ടുകാരനാണ് ബഷീര്‍ പണ്ടിയത്ത് . നല്ല വായനക്കാരനും മികച്ച ചില പോസ്റ്റുകളുമായി നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ
പ്രത്യേകത എല്ലാ ചെറുകിട വന്‍കിട എഴുത്തുകാരെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകയും നിരന്തരം വായിക്കുകയും ചെയ്യുന്നു എന്നതാണ് . ബഷീറിന്റെ ലൈക്കോ കമന്റോ കിട്ടാത്ത അദ്ദേഹത്തിന്‍റെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരും ഉണ്ടാവില്ല തന്നെ .
എല്ലാവരെയും വായിക്കുകയും എല്ലാവരെയും നന്നായി പരിഗണിക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും
ചെയ്യുക എന്നതാണ് ബഷീറിന്റെ അനിതര സാധാരണമായ പ്രത്യേകത .
സൌഹൃദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴൊക്കെ അദ്ദേഹം അതിനു കീഴെ വന്നു പറയും . ഒരു ദിവസം നമ്മളും തമ്മില്‍ കാണും . അതിനു അള്ളാഹു തൗഫീഖ് ചെയ്യട്ടെ .
ആ പ്രാര്‍ത്ഥന ഇന്നലെ വിശുദ്ധ മണ്ണില്‍ പരിശുദ്ധ കഅബാലയത്തിന്റെ
കണ്മുമ്പില്‍ മസ്ജിദുല്‍ ഹറമിന്റെ മുറ്റത്തു വെച്ച് സാക്ഷാത്ക്കരിച്ചു .
നാം എപ്പോള്‍ എവിടെ ഏതു രീതിയിലാണ് കണ്ടു മുട്ടുക എന്ന് ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല എന്നും ഒരാളെ നമുക്ക് കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ അത് എന്നെങ്കിലും സംഭവിച്ചിരിക്കും എന്നതിന്റെയും ഏറ്റവും പുതിയ തെളിവായിരുന്നു ഇന്നലത്തെ ഞങ്ങളുടെ സമാഗമം .
നാട്ടില്‍ നിന്ന് ഉമ്മ ഉമ്രക്കു വരുന്നുണ്ട് എന്നും ഉമ്മ വരുമ്പോള്‍
ഉമ്മയോടൊപ്പം ഹറമില്‍ കുറച്ചു ദിവസം ചെലവഴിക്കാന്‍ ഞാനും ജുബൈലില്‍ നിന്ന് മക്കത്തേ ക്ക് വരുമെന്നും ബഷീര്‍ പറഞ്ഞിരുന്നു .
ജിദ്ദയിലേക്ക് വരാന്‍ അതിയായ ആഗ്രഹം ഉണ്ട് എന്നും പരമാവധി വരാന്‍ ശ്രമിക്കാം എന്നും കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു .
അന്നേരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു . ഹറമില്‍ പരമാവധി ഉമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക . ജിദ്ദ യിലേക്ക് വന്നു പോകുന്നത് ഒരു പാട് സമയ നഷ്ടം ഉണ്ടാക്കും .
തദടിസ്ഥാനത്തില്‍ ബഷീറിനെ ഇങ്ങോട്ട് വരുത്തുന്നതിലേറെ അങ്ങോട്ട് പോയി കാണുകയാവും ഏറെ നല്ലത് എന്ന് ഞാനും നെല്ലിച്ചോടും തീരുമാനിക്കുകയായിരുന്നു .
അങ്ങനെ ഞങ്ങള്‍ മക്കയിലെത്തുമ്പോള്‍ ജിദ്ദയില്‍ നിന്ന് മറ്റൊരാള്‍ കൂടി അദ്ദേഹത്തെ കാണാനെത്തിയിരുന്നു . ഹംസ കരിമ്പില്‍ പുല്ലത്തീല്‍ .
അപ്പോഴേക്കും മക്കയില്‍ തന്നെയുള്ള അബ്ദുല്‍ ഗനിയും എത്തി ച്ചേര്‍ന്നു .
ഏറെ നേരത്തെ സംസാരത്തിനും ആലിംഗനത്തിനും സ്നേഹ പ്രകടങ്ങള്‍ക്കും ശേഷം യാത്ര പറഞ്ഞു പോരുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു . ഓരോ സൌഹൃദത്തിനും ഓരോ തരത്തിലുള്ള ഊഷ്മളതയാണ് സമ്മാനിക്കാനാവുക
പക്ഷേ ഫേസ് ബുക്ക് സൌഹൃദത്തിന് അനിര്‍വചനീയമായ
വല്ലാത്ത ഇഴയടുപ്പമുള്ള , തീവ്രവും ഹൃദയം തൊടുന്നതുമായ
അനുഭൂതി പകരുന്ന ഒരു പ്രത്യേക സൌഹൃദമാണ്
സമ്മാനിക്കാനാവുക .
എവിടെ യോ , ഭാഷക്കും ദേശത്തിനും അപ്പുറം ആരൊക്കെയോ നമ്മുടെ കൂടെ എ പ്പോഴും ഉണ്ട് എന്നും ലോകത്തിന്റെ ഏതൊരു കോണിലും നമ്മെ അറിയുന്ന , ഇഷ്ടപ്പെടുന്ന , വായിക്കുന്ന , നമ്മോടു സംവദിക്കുന്ന , ആശയ വിനിമയം നടത്തുന്ന കുറച്ചു നല്ല മനസ്സുകളുണ്ടല്ലോ എന്ന സന്തോഷവും ആണ് ഈ മാധ്യമം നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അനുഗ്രഹം എന്ന് എനിക്ക് തോന്നുന്നു .
ഒരു പാട് ആളുകളെ നേരിട്ട് കാണാനായി . ഇനിയും കാണാനുണ്ട് കുറെ പേരെ .എന്നെങ്കിലും ഒരിക്കല്‍ തീരെ പ്രതീക്ഷിക്കാത്ത , ഒരിടത്ത് വെച്ചും ഒരു ദിവസം നമുക്കും കാണാം . കാണണം .
ഇന്നല്ലെങ്കില്‍ നാളെ ..

2015 ഡിസംബർ 27, ഞായറാഴ്‌ച
പാവം പ്രവാസി
നാട്ടിലെ പ്രിയ സുഹൃത്തുക്കളുടെ വാക്കുകള്‍ !!!
ഇജ്ജെന്താങ്ങായ് പോവാത്തെ ?
കൊടുന്ന പൈസ കേയ്ഞ്ഞിലാ ല്ലേ ?
അന്നേ രണ്ടീസം കാണാത്തപ്പോ ഞാന്‍ കരുതീ
ഇജ്ജ് പോയീന്ന് ?
ഇബടെ കിടന്നു കറങ്ങാതെ ഗള്‍ഫീ പോയ്
അറബീടെ തല്ല് കൊള്ളെഡാ ?
കൊടുന്നത് കെയ്ഞ്ഞിലെങ്കി കൊറച്ചു
ഞമ്മക്കും താടാ ?
എല്ലാവരുടെയും സ്നേഹ വാക്കുകള്‍ക്ക്
വിരാമമിട്ട് കൊണ്ട് ഞാനിങ്ങു പോന്നൂ....
കോതമംഗലം ബസ്സപകടം
ബസ്സിന് മുകളില്‍ മരം വീണ് 5 കുട്ടികള്‍
മരിച്ചു. ആകെ 12 കുട്ടികളാണ് ബസ്സില്‍
ഉണ്ടായിരുന്നത്. ബാക്കി 7 കുട്ടികള്‍
ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
-----------------------------------------------------
ഇനിയൊരു കുട്ടി മരിച്ചു എന്ന് കേള്‍ക്കരുതെ
എന്ന് മനമുരുകി നമ്മുക്ക് പ്രാര്‍ഥിക്കാം ...
മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ വിരഹം
സഹിക്കാനുള്ള ശക്തി കൊടുക്കണേ നാഥാ !!
എല്ലാം വിധിയെ പഴിചാരി നമ്മുക്കും
ഈ ദുഖത്തില്‍ പങ്ക് ചേരാം ...
ഒരു പിടി കണ്ണീര്‍പൂക്കളോടെ
ആദരാഞ്ജലികള്‍.......
2015 ഡിസംബർ 9, ബുധനാഴ്‌ച
ഈദ് മുബാറക്ക്
ത്യാഗത്തിന്റെയും സമര്പ്പ ണത്തിന്റെയും
സന്ദേശവുമായി വീണ്ടും ഒരു പെരുന്നാള്‍ കൂടി ....!!
നന്മയുടെ വസന്തമായിരുന്ന വിശുദ്ധ റമദാന്‍ വിട ചൊല്ലുകയായി..
ശവ്വാലിന്‍ പൊന്നമ്പിളി വാനില്‍ തെളിഞ്ഞ
അനുഗ്രഹീത നിമിഷങ്ങളില്‍ ....!!
നേരുന്നു ഞാന്‍ എന്റെ എല്ലാ പ്രിയകൂട്ടുകാര്ക്കും
ഒരുപാടൊരുപാട് സ്നേഹം നിറഞ്ഞ
ഈദ് മുബാറക് ആശംസകള്‍ ....!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)