2015 ഡിസംബർ 8, ചൊവ്വാഴ്ച

                                 തൊട്ടുരുമ്മിയിരിക്കല്‍ 


തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ,,
നിന്നെ കട്ടെടുത്ത് പറക്കാന്‍ കൊതിയായീ,,
ആഹാ!! കേള്‍ക്കാന്‍ സുഖമുള്ള വരികള്‍..

ഇങ്ങിനെയൊരു തൊട്ടുരമ്മലിനാണോ 
നമ്മുടെ കുട്ടികള്‍ പ്ലേ കാര്‍ഡുമായി തെരുവില്‍
സമരം ചെയ്യുന്നത്. ഒന്ന് തോട്ടുരുമ്മിയിരുന്നാല്‍
ഗര്‍ഭമൊന്നുമുണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
പിന്നെയും എന്തിനാണ് എല്ലാരും ഇതിനെ എതിര്‍ക്കുന്നത് ?
കാരണം ,അതല്ല കേരള സംസ്കാരം ,അതല്ല 
മലയാളിയുടെ സംസ്കാരം.മുന്പ് ചുംബന സമരം 
നടത്തിയപ്പോഴും അത് കൊണ്ടല്ലേ നമ്മള്‍ ഒന്നടങ്കം 
അതിനെ എതിര്‍ത്തത്.

ഇവര്‍ ഇന്ന് ഇതിനു വേണ്ടി സമരം ചെയ്‌താല്‍ 
നാളെ അങ്ങിനെ എല്ലാ സ്ഥലത്തും തൊട്ടുരുമ്മിയിരിക്കാന്‍ 
വേണ്ടി സമരം ചെയ്യും. നമ്മുടെ നാട്ടിലെ ബസ്സ്‌ വെയിറ്റിംഗ്
ഷെഡ്‌കളില്‍ പോലും പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന് 
വേര്‍ തിരിച്ചു കാണാം, എന്താ ഇവര്‍ തമ്മില്‍ ഒന്നിച്ച്
ഇരുന്നാല്‍ ഗര്‍ഭം ഉണ്ടാകുമെന്ന് പേടിച്ചാണോ ?

നമ്മള്‍ സഞ്ചരിക്കുന്ന ബസ്സുകളില്‍ ,സ്ത്രീകള്‍ക്കും,
പുരുഷന്മാര്‍ക്കും  പ്രത്യേക ഇരിപ്പിടങ്ങള്‍ കാണാം.
ഇന്ന് കൊടി പിടിച്ചവര്‍ നാളെ അവിടെയും വേര്‍തിരിവ് 
വേണ്ടെന്നു സമരം ചെയ്യില്ലേ ? അപ്പോള്‍ നമ്മുടെ അമ്മമാരും,
പെങ്ങന്മാരും മറ്റു പലരുടെയും മടിയില്‍ ഇരുന്നു യാത്ര 
ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക.

പിന്നെ ഒരു കാര്യം വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട 
മന്ത്രി ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണോ 
ചെയ്യേണ്ടത് ? വിദ്യഭ്യാസവുമായി ബന്ധമുള്ളത് കൊണ്ട്
അബ്ദുറബ്ബ് അതിനു മറുപടി പറഞ്ഞു. അതും വ്യക്തിപരമായി 
എന്ന നിലയില്‍ അദ്ധേഹം എടുത്തു പറഞ്ഞു. 
അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ആ വാര്‍ത്ത 
കേട്ടവര്‍ക്കറിയാം. ഇനി അദ്ദേഹം അതിനെ അനുകൂലിച്ചാണ്
പറഞ്ഞതെങ്കില്‍ അപ്പോഴും കേരളത്തിലെ തെരുവുകളില്‍ 
പ്ലെക്കാര്‍ഡും, സമരവും കാണാം,, അത് മന്ത്രിയോടും,
സര്‍ക്കാറിനോടുമുള്ള എതിര്‍പ്പ്, അത്രേയുള്ളൂ !!

നിങ്ങള്‍ക്ക് വരാന്തകളിലൂടെ കൈ കോര്‍ത്ത്‌ നടക്കാം,
മരച്ചുവട്ടില്‍ പോയിയിരുന്നു പ്രണയിക്കാം,
കാന്റീനുകളില്‍ സൗഹൃദം പങ്ക് വെക്കാം,
ബസ്സ്‌ സ്റ്റോപ്പുകളില്‍ വെച്ച് സല്ലപിക്കാം,
അതിനൊന്നും ആരും ഇവിടെ ഒരു തടസ്സവും പറഞ്ഞില്ല.
പഠിക്കാനിരിക്കുന്ന ക്ലാസ്സുകളില്‍ മുട്ടിയുരുമ്മിയിരിക്കണം 
എന്ന് വാശി പിടിക്കുന്നെതെന്തിനാ !!!


                                മനുഷ്യ സ്നേഹി

കോഴിക്കോട്  ഭൂഗര്‍ഭ അഴുക്കു ചാലില്‍ വീണ്
ജീവനായി,ഒരിറ്റ്ശ്വാസത്തിനായി രണ്ടുമനുഷ്യ
ജന്മങ്ങള്‍ കേഴുമ്പോള്‍ അവരുടെ നിറമോ, ജാതിയോ,
സ്ഥലമോ നോക്കാതെ സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന്
സ്വയം അറിഞ്ഞിട്ടും രണ്ടു ആന്ധ്രാസ്വദേശികളായ
ആളുകളെ രക്ഷിക്കാന്‍ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ
അതിനെ നമ്മള്‍ ഇന്നും എന്നും ഓര്‍ക്കണം.

നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും കണ്ണിലുണ്ണിയായ
നൗഷാദ് (32) ഇത് പോലെ എന്ത് അപകടം നടന്നാലും
അവിടേക്ക് ഓടിയെത്തുക പതിവാണ്.
ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനം നടത്തിയുരുന്ന
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു 
ഈ കരുവാര സ്വദേശി.

ഈ നന്മമനസ്സിന്റെ വിയോഗത്തില്‍ ആ കുടുംബത്തോടും,
നാട്ടുകാര്‍ക്കുമോപ്പം നമുക്കും ദുഖത്തില്‍ പങ്കു ചേരാം.
അദ്ധേഹത്തിന്റെ എല്ലാ നല്ല പ്രവൃത്തികളുടെയും
പ്രതിഫലം ഖബറിലേക്ക്എത്തിച്ചു കൊടുക്കണേ നാഥാ!!!




                                  ഒരു ബെള്ളിയാഴ്ച 


ബെള്‍ത്ത  കുപ്പായം
ബെള്‍ത്ത തുണി
ബെള്‍ത്ത ബണ്ടി
ബെള്‍ത്ത പെര 
കര്‍ത്ത ഞാനും
നാട്ടിലെ ഒരു ബെള്ളിയാഴ്ച്ച ദീസം 


2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

                                         ഒരു ചിന്ത !!






                                  തൊഴില്‍ മോഹങ്ങള്‍ 


*ചെറുപ്പത്തില്‍ വീട്ടിലെ കിണറിന്റെ പടവുകള്‍ 
മനോഹരമായി പടുക്കുന്നത് കണ്ടപ്പോള്‍ വലുതാകുമ്പോള്‍ 
ഒരു പടവുകാരനാകണം എന്ന് തോന്നി.

*മദ്രസ്സയില്‍ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിരുന്ന ഉസ്താതിന്റെ 
വെള്ള വസ്ത്രവും, വെള്ള ഓയില്‍ മുണ്ട് കൊണ്ടുള്ള 
തലേ കെട്ടും കണ്ടപ്പോള്‍ വലുതാകുമ്പോള്‍ ഒരു മോല്യേരു 
ആകണമെന്ന് ആഗ്രഹിച്ചിരുന്നു.

*വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസ് റൂമില്‍ 
ടീച്ചര്‍മാര്‍ ബിരിയാണി തിന്നുന്ന മണം വരുമ്പോള്‍ ഒത്തിരി 
കൊതിച്ചിട്ടുണ്ട് വലുതാകുമ്പോള്‍ ഒരു മാഷാകണം എന്ന്.

*പെരുന്നാള്‍ ദിവസം തുന്നാന്‍ കൊടുത്ത കുപ്പായം 
മേടിക്കാന്‍ ചെല്ലുമ്പോള്‍ തുന്നി കഴിഞ്ഞിട്ടില്ല ,നാളെ 
തരാം എന്ന് ടൈലര്‍ പറഞ്ഞു മടക്കി വിടുമ്പോള്‍ 
ഒത്തിരി പൂതിപെട്ടിട്ടുണ്ട് ഒരു ടൈലര്‍ ആകണമെന്ന്.

*കല്ല്യാണവീടുകളില്‍ നിന്നും ജീപ്പില്‍ പുതിയാപ്ലതുണ 
പോകുമ്പോള്‍ മറ്റുള്ള ജീപ്പുകളെ പിന്നിലാക്കി ഞാന്‍ കയറിയ 
ജീപ്പ് മുന്നിലെത്തുമ്പോള്‍ ജീപ്പ് ഡ്രൈവര്‍ ആകണമെന്ന് 
ഒത്തിരിയാഗ്രഹിച്ചിരുന്നു.

*ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോള്‍ ശ്രീ ഹരി 
ബസ്സിലെ കാക്കകുട്ടി ഡ്രൈവര്‍ സ്ടിയറിങ്ങില്‍ കടന്നു കൊണ്ടുള്ള 
വളവുകള്‍ ഓടിക്കുമ്പോള്‍ ഒരു ബസ്സ്‌ ഡ്രൈവര്‍ ആകണമെന്ന് 
കൊതിച്ചിട്ടുണ്ട്.

*അമ്പത് പൈസ കൊടുത്ത് സ്കൂള്‍ ഹാളില്‍ നിന്നും ആദ്യമായി 
കണ്ട സിനിമയിലെ കള്ളന്മാരെ പോലീസ് അടിച്ചു വീഴ്ത്തുമ്പോള്‍ 
ഒരു പോലീസുകാരനേലും ആകണമെന്ന് കൊതിച്ചു.
---------------------------------------------------------------------------------------------
"ഒരു കൈതൊഴില്‍ കയ്യിലുണ്ടെങ്കി എത്യേനെ പോയാലും 
ഒരു കിലോ അരിക്കുള്ള വക കിട്ടും " 
എന്റുപ്പ എപ്പോഴും പറയാറുള്ള വാക്കുകള്‍ !!!



                                             ബൈക്ക് 

ഇപ്പൊ പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ ഒന്നുകില്‍
ഒരു കാര്‍ റെന്റിനു എടുക്കും ,
കാശ് ഉള്ളവര്‍ സ്വന്തമായി വേടിക്കും .
എനിക്ക് എന്തോ എന്നും പ്രിയം ബൈക്ക് നോട് തന്നെയാ
കാരണം അതാണ്‌ ചെത്തി നടക്കാന്‍ പറ്റിയ വാഹനം .
 പ്രത്യേകിച്ചും പോണ്ടാട്ടിയേം ഇരുത്തി കറങ്ങാന്‍ .
കഴിഞ്ഞ എന്റെ ലീവിലെ രഥം ആണ് YAMAHA RX 100 ..........




                                          ഉമ്ര യാത്ര 


പ്രിയ മിത്രങ്ങളെ !!!
പരിശുദ്ധ ഉമ്ര നിര്‍വഹിക്കുവാന്‍ ഞാന്‍ ഇന്ന്
മക്കയിലേക്ക് യാത്ര പോവുകയാണ്.

ഈ ഉമ്രയില്‍ എന്റെ കൂടെ കൈ പിടിക്കാന്‍ 
ഉമ്മയും ഉണ്ടാകുമെന്നുള്ളതാണ് മറ്റൊരു സന്തോഷം.

എന്റെ പോസ്റ്റിലോ, കമ്മന്റിലോ, നിങ്ങളെ
ഏതെങ്കിലും തരത്തില്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ 
അതൊന്നും മനസ്സില്‍ വെക്കരുതെന്ന് പറയുന്നതിനോടൊപ്പം, 
എല്ലാവരോടും യാത്രയും പറയുന്നു .........

പ്രാര്‍ഥനയില്‍ എല്ലാവരെയും 
ചേര്‍ക്കുമെന്ന വിശ്വാസത്തോടെ!!!

ബഷീര്‍ പാണ്ടിയത്ത് 
മക്കയിലും, ജിദ്ധയിലും ഉള്ള മിത്രങ്ങള്‍ 
കാണാന്‍ ശ്രമിക്കണമെന്ന ആഗ്രഹത്തോടെ .........
30 november 2014