2015 ഡിസംബർ 8, ചൊവ്വാഴ്ച

                                      ആശംസകള്‍ 

ഇവിടെ മുഖപുസ്തകത്തില്‍ ഏറ്റവും വലിയ 
എഴുത്തുകാരന്‍ , ഏറ്റവും കൂടുതല്‍ ലൈക്‌ 
കിട്ടുന്ന പോസ്റ്റ്‌ മുതലാളി  എന്നൊക്കെ എഴുതി 
പലരും പല പോസ്റ്റുകളും ചെയ്തു കണ്ടിട്ടുണ്ട്.
എന്നാല്‍ ഏറ്റവും നല്ല മനസ്സിനിടുമ , ഏറ്റവും നല്ല 
സൗഹൃദം എന്നൊക്കെ പറഞ്ഞു ഒരു പോസ്റ്റ്‌ ഇട്ടു 
ഞാന്‍ ഇത് വരെയും കണ്ടിട്ടില്ല .

ഈ പറഞ്ഞ ഗുണങ്ങള്‍ ഉള്ള ഫേസ് ബുക്കിലെ 
ഏക വ്യക്തി Sibi Antony​  ഇച്ചായന് മാത്രം 
അവകാശപെട്ടതാണ്, 

കൂടെ ചേര്‍ന്നതിനു ശേഷം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് 
എല്ലാ പോസ്റ്റിലും ഉണ്ടാകും ഇച്ചായന്റെ കയ്യൊപ്പ്
ലൈക്ക് ചെയ്തും,കമ്മന്റ് ചെയ്തും ...
ഒരാളുടെ പോസ്റ്റില്‍ പോലും ആരെയും വിഷമിപ്പിക്കുന്ന 
ഒരു കമ്മന്റ് പോലും ഇന്നേ വരെ കണ്ടിട്ടില്ല .
അതൊക്കെയാണ്‌ ഈ മനസ്സിന്റെ വലിയ ഗുണം .
ജീവിക്കുന്ന കാലത്തോളം സന്തോഷകരവും ,
ആഹ്ലാദവും നിറഞ്ഞ ദിനങ്ങള്‍ നേരുന്നു...




                                      വിരഹ വേദന 


നാട്ടിലിപ്പം നല്ല മഴയാ ,,,
കൂടെ പകര്‍ച്ച പനിയും,,,

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ന്റെ മോള്‍ക്കും 
പനിയായി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ 
ഒരാഴ്ചയോളം അഡ്മിറ്റ്‌ ആയിരുന്നു .
ഇപ്പം സുഖമായിരിക്കുന്നു.
അന്നേരം ഫോണ്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു,,

പാപ്പടെ കുട്ടിക്ക് സൂചി വെക്കുമ്പോള്‍ വേദന ഉണ്ടോ ?
ദിവസവും എത്ര സൂചി വെക്കാറുണ്ട് ? എന്നൊക്കെ ,,,

അയിന് ഇപ്പൊ വേരുത്തൊന്നും ഇല്ല പാപ്പാ,,,  
വന്ന ദിവസം തന്നെ കയ്യില് ഒരു പൈപ്പ് (ഇഞ്ചക്ഷന്‍ പാഡ്‌)
വെച്ചുക്കുണു,, ഇപ്പൊ അയിലാ സൂചി വെക്കണത്,,
അന്ന് കുറച്ചു വെരുത്തം ഉണ്ടായിരുന്നു ,,,
മോളുടെ തീരെ വേദനയില്ലാത്ത മറുപടി കേട്ട് ഞാന്‍ ചിന്തിച്ചു;

അല്ലേലും ഞാനടക്കമുള്ള പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 
നമ്മള്‍ ഇതിനെക്കാളും വലിയൊരു വേദന സമ്മാനിച്ചിട്ടാണല്ലോ
ഇങ്ങോട്ട് കേറി പോന്നത് ,,, "വിരഹ വേദന "



                                       അദ്ധ്യാപകദിനം 

ഞാന്‍ അഭിമാനത്തോടെ പറയുന്നു ,,,
ഞാന്‍ സന്തോഷത്തോടെ പറയുന്നു ,,,
എന്റെ അളിയന്‍ (പെങ്ങളുടെ ഭര്‍ത്താവ്)
ഒരു അദ്ധ്യാപകനാണ് ...


                                  സഫയുടെ കുസൃതികള്‍ 


പാത്രങ്ങളൊക്കെ വെക്കാന്‍ വേണ്ടി ഒരു 
സ്റ്റാന്റ് മേടിച്ചു. അത് ഫിറ്റ്ചെയ്യുന്നതിനിടയില്‍
പെട്ടന്ന് നോക്കിയപ്പോള്‍ സ്പാനെര്‍ കാണുന്നില്ല.

പിന്നെ കണ്ട കാഴ്ചയാ ഇതെല്ലാം...

1) ദിപ്പം ശരിയാക്കി തരാം ട്ടോ...
2) ഇതൊക്കെ വളരെ സിമ്പിളല്ലേ...
3) ആഹാ !! എന്തൊരു കൊയപ്പമുണ്ടല്ലോ...
4) ഇത് മുറുകിന്നില്ലാല്ലോ പടച്ചോനെ...
5) സ്പാനെര്‍ മാറിയെന്നാ തോന്നുന്നേ...
6) ആകെ നാണക്കേടായി ഒന്നൂടെ നോക്കാം...
7) ഇപ്പം കുറെയൊക്കെ ശരിയാകുന്നുണ്ട്...
8) കണ്ണങ്ങു പിടിക്കുന്നില്ലല്ലോ ...
9) പാപ്പാ ശരിയായോന്ന് നോക്കിക്കേ...
------------------------------------------------------
അനിയന്റെ മോള്‍ സഫയുടെ 
ചില ലീലാവിലാസങ്ങള്‍ 


                                 തൊട്ടുരുമ്മിയിരിക്കല്‍ 


തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായീ,,
നിന്നെ കട്ടെടുത്ത് പറക്കാന്‍ കൊതിയായീ,,
ആഹാ!! കേള്‍ക്കാന്‍ സുഖമുള്ള വരികള്‍..

ഇങ്ങിനെയൊരു തൊട്ടുരമ്മലിനാണോ 
നമ്മുടെ കുട്ടികള്‍ പ്ലേ കാര്‍ഡുമായി തെരുവില്‍
സമരം ചെയ്യുന്നത്. ഒന്ന് തോട്ടുരുമ്മിയിരുന്നാല്‍
ഗര്‍ഭമൊന്നുമുണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
പിന്നെയും എന്തിനാണ് എല്ലാരും ഇതിനെ എതിര്‍ക്കുന്നത് ?
കാരണം ,അതല്ല കേരള സംസ്കാരം ,അതല്ല 
മലയാളിയുടെ സംസ്കാരം.മുന്പ് ചുംബന സമരം 
നടത്തിയപ്പോഴും അത് കൊണ്ടല്ലേ നമ്മള്‍ ഒന്നടങ്കം 
അതിനെ എതിര്‍ത്തത്.

ഇവര്‍ ഇന്ന് ഇതിനു വേണ്ടി സമരം ചെയ്‌താല്‍ 
നാളെ അങ്ങിനെ എല്ലാ സ്ഥലത്തും തൊട്ടുരുമ്മിയിരിക്കാന്‍ 
വേണ്ടി സമരം ചെയ്യും. നമ്മുടെ നാട്ടിലെ ബസ്സ്‌ വെയിറ്റിംഗ്
ഷെഡ്‌കളില്‍ പോലും പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന് 
വേര്‍ തിരിച്ചു കാണാം, എന്താ ഇവര്‍ തമ്മില്‍ ഒന്നിച്ച്
ഇരുന്നാല്‍ ഗര്‍ഭം ഉണ്ടാകുമെന്ന് പേടിച്ചാണോ ?

നമ്മള്‍ സഞ്ചരിക്കുന്ന ബസ്സുകളില്‍ ,സ്ത്രീകള്‍ക്കും,
പുരുഷന്മാര്‍ക്കും  പ്രത്യേക ഇരിപ്പിടങ്ങള്‍ കാണാം.
ഇന്ന് കൊടി പിടിച്ചവര്‍ നാളെ അവിടെയും വേര്‍തിരിവ് 
വേണ്ടെന്നു സമരം ചെയ്യില്ലേ ? അപ്പോള്‍ നമ്മുടെ അമ്മമാരും,
പെങ്ങന്മാരും മറ്റു പലരുടെയും മടിയില്‍ ഇരുന്നു യാത്ര 
ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക.

പിന്നെ ഒരു കാര്യം വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട 
മന്ത്രി ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണോ 
ചെയ്യേണ്ടത് ? വിദ്യഭ്യാസവുമായി ബന്ധമുള്ളത് കൊണ്ട്
അബ്ദുറബ്ബ് അതിനു മറുപടി പറഞ്ഞു. അതും വ്യക്തിപരമായി 
എന്ന നിലയില്‍ അദ്ധേഹം എടുത്തു പറഞ്ഞു. 
അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ആ വാര്‍ത്ത 
കേട്ടവര്‍ക്കറിയാം. ഇനി അദ്ദേഹം അതിനെ അനുകൂലിച്ചാണ്
പറഞ്ഞതെങ്കില്‍ അപ്പോഴും കേരളത്തിലെ തെരുവുകളില്‍ 
പ്ലെക്കാര്‍ഡും, സമരവും കാണാം,, അത് മന്ത്രിയോടും,
സര്‍ക്കാറിനോടുമുള്ള എതിര്‍പ്പ്, അത്രേയുള്ളൂ !!

നിങ്ങള്‍ക്ക് വരാന്തകളിലൂടെ കൈ കോര്‍ത്ത്‌ നടക്കാം,
മരച്ചുവട്ടില്‍ പോയിയിരുന്നു പ്രണയിക്കാം,
കാന്റീനുകളില്‍ സൗഹൃദം പങ്ക് വെക്കാം,
ബസ്സ്‌ സ്റ്റോപ്പുകളില്‍ വെച്ച് സല്ലപിക്കാം,
അതിനൊന്നും ആരും ഇവിടെ ഒരു തടസ്സവും പറഞ്ഞില്ല.
പഠിക്കാനിരിക്കുന്ന ക്ലാസ്സുകളില്‍ മുട്ടിയുരുമ്മിയിരിക്കണം 
എന്ന് വാശി പിടിക്കുന്നെതെന്തിനാ !!!


                                മനുഷ്യ സ്നേഹി

കോഴിക്കോട്  ഭൂഗര്‍ഭ അഴുക്കു ചാലില്‍ വീണ്
ജീവനായി,ഒരിറ്റ്ശ്വാസത്തിനായി രണ്ടുമനുഷ്യ
ജന്മങ്ങള്‍ കേഴുമ്പോള്‍ അവരുടെ നിറമോ, ജാതിയോ,
സ്ഥലമോ നോക്കാതെ സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന്
സ്വയം അറിഞ്ഞിട്ടും രണ്ടു ആന്ധ്രാസ്വദേശികളായ
ആളുകളെ രക്ഷിക്കാന്‍ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ
അതിനെ നമ്മള്‍ ഇന്നും എന്നും ഓര്‍ക്കണം.

നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും കണ്ണിലുണ്ണിയായ
നൗഷാദ് (32) ഇത് പോലെ എന്ത് അപകടം നടന്നാലും
അവിടേക്ക് ഓടിയെത്തുക പതിവാണ്.
ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനം നടത്തിയുരുന്ന
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു 
ഈ കരുവാര സ്വദേശി.

ഈ നന്മമനസ്സിന്റെ വിയോഗത്തില്‍ ആ കുടുംബത്തോടും,
നാട്ടുകാര്‍ക്കുമോപ്പം നമുക്കും ദുഖത്തില്‍ പങ്കു ചേരാം.
അദ്ധേഹത്തിന്റെ എല്ലാ നല്ല പ്രവൃത്തികളുടെയും
പ്രതിഫലം ഖബറിലേക്ക്എത്തിച്ചു കൊടുക്കണേ നാഥാ!!!




                                  ഒരു ബെള്ളിയാഴ്ച 


ബെള്‍ത്ത  കുപ്പായം
ബെള്‍ത്ത തുണി
ബെള്‍ത്ത ബണ്ടി
ബെള്‍ത്ത പെര 
കര്‍ത്ത ഞാനും
നാട്ടിലെ ഒരു ബെള്ളിയാഴ്ച്ച ദീസം