2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

                                                മരണം

തല്‍ക്കാല  ദുനിയാവ്  കണ്ടു നീ മയങ്ങാതെ,,

എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ,,


ഒരു ദിനം ഒരു നിമിഷമെങ്കിലും നമ്മള്‍ 

മരണത്തെ കുറിച്ച്  ഓര്‍ക്കണം പ്രിയരേ...


maranam

                               ഒരു ബാല്യകാലചിന്ത 

തുമ്പികളെ കൊണ്ട് 
കല്ലെടുപ്പിക്കുമെന്ന്  ഭയന്നിട്ടാകാം...
ഒരു തുമ്പിയും എനിക്ക് 
പിടി തരാതെ പറന്നു പോയത്..!!

                                    ജീവിതങ്ങള്‍ !!



നമ്മള്‍  ആഗ്രഹപൂര്‍ത്തീകരണത്തിനായ്
പൊങ്കാലയിടുമ്പോള്‍ ...

ഇവര്‍ ഒരു നേരത്തെ അന്നത്തിനായ് 
പൊങ്കാലയിടുന്നു...


                                       അവധിയാത്ര 



പാസ്പ്പോര്‍ട്ട് ,
ടിക്കെറ്റ്,
റീ എന്‍ട്രി,
പിന്നെ ഞമ്മളും റെഡിയായി ...
കൂട്ടുകാരെ ...
നാളെ (തിങ്കള്‍ 9-3-2015)
ഞാന്‍ നാട്ടിലേക്ക് തെറിക്കുവാ ട്ടോ
എല്ലാ പ്രവാസി സുഹൃത്തുക്കളോടും ബായ്
നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളോടും ഹായ്


                                       കൂലിപ്പണി 


വീടുമായി ബന്ധപ്പെട്ട കുറച്ചൂടെ പണി ബാക്കിയുണ്ട്.
അതിന്റെ ആവശ്യത്തിനായി വന്ന ദിവസം മുതല്‍ 
 മേശന്മാരുടെ പിറകെ നടക്കുന്നു . 
മേശന്‍ വെരുമ്പോള്‍ ഹെല്‍പ്പര്‍ വരില്ല . 
ഹെല്‍പ്പര്‍ വരുമ്പോള്‍ മേശനെ കിട്ടില്ല.

അവസാനം ഇതിനൊരു തീരുമാനം വേണമെന്ന് 
ഞാനും തീരുമാനിച്ചു. പതിവ് പോലെ ഇന്നും 
മേശന്‍ വന്നപ്പോള്‍ ഹെല്‍പ്പറെ കിട്ടിയില്ല.

നാട്ടിലിപ്പോള്‍  നല്ല  ചൂടാണ് . ചൂടും ,തണുപ്പുമൊന്നും 
നോക്കീല. ഇങ്ങിനെ പോയാല്‍ മിക്കവാറും ഈ ലീവില്‍ 
കേറിതാമസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 
ഇന്നും പതിവ് പോലെ മേശന്‍ പോകാനൊരുങ്ങിയപ്പോള്‍ 
ഞാന്‍ പറഞ്ഞു. 'ഹെല്‍പ്പര്‍ ആയി ഞാന്‍ നിന്നാലും പോരെ ?

ഇത് കേട്ടപ്പോള്‍ മേശന്‍ ആദ്യമൊന്നു അമ്പരന്നു.
അതൊന്നും ശരിയാവില്ലെടാ ,, നീ ഇപ്പോള്‍ ലീവിന് 
വന്നു ഇവിടേം വെയില് കൊള്ളാനാണോ  പരിപാടി ?
കയ്യാള് വരട്ടെ മ്മക്ക് നാളെ നോക്കാം ,, എന്ത്യേ പോരെ ?

പോരാ ,,കുറഞ്ഞ ദിവസമേ എനിക്ക് ലീവ് ഉള്ളൂ..
അതിനിടക്ക് പണി തീര്‍ത്ത് കേറി താമസം ഉണ്ടാക്കണം.
ദിവസങ്ങള്‍ കടന്നു പോകുന്നു...

ഇത് കേട്ടപ്പോള്‍ മേശനും റെഡിയായി.
ഒന്നും നോക്കീല മുണ്ട് മടക്കിയെടുത്ത്
ഗോധയിലെക്കിറങ്ങി,,
അത് കൊണ്ട് വേറൊരു ഗുണം കൂടെ കിട്ടി ..
ഒരു ഖംസാമിയ (500) ഇങ്ങു പോന്നു...

                                       സ്വപ്നഭവനം 


ഏതൊരാളുടെയും ജീവിതത്തിലെ വലിയൊരു 
സ്വപ്നമാകും സ്വന്തമായൊരു വീട്.
അതിനി ഓലപ്പുരയോ, ഓട്ടുപുരയോ , കോണ്‍ക്രീറ്റോ,,?
ഏതുമാകട്ടെ !!
അത് പോലെ തന്നെ അത് കടമോ, ലോണോ, മറ്റു വായ്പ്പകളോ ,,?
ഭവന പദ്ധതികളോ ,,? എങ്ങിനെലുമാകട്ടെ !!
തല ചായ്ക്കാന്‍ സ്വന്തമായൊരു കൂര എല്ലാര്‍ക്കും വേണം.

സാമ്പത്തിക സ്ഥിതിയനുസരിച്ച് പലരും പല രീതികളില്‍ ആണ് 
വീട് നിര്‍മ്മാണം. നമ്മള്‍ മലയാളികള്‍ വീട് നിര്‍മ്മാണത്തിന് 
വേണ്ടി കാശ് മുടക്കുന്നതില്‍  ഒരു പിശുക്കും കാണിക്കുന്നില്ല.
പ്രത്യേകിച്ചും വീടിന് മോടി പിടിപ്പിക്കുന്ന കാര്യത്തില്‍.

അങ്ങിനെ ഞാനും ലോണും, മറ്റ് വായ്പ്പകളുമായി 
തല ചായ്ക്കാനൊരു കൂര കെട്ടിപ്പൊക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം
രണ്ടു കഴിഞ്ഞു. ഇനിയും പണികള്‍ കുറെ തീരാനുണ്ട്.
വീടിന്റെ എല്ലാ പണിയും കഴിഞ്ഞ്  ങ്ങള്‍ക്കെല്ലാര്‍ക്കും 
ഓരോ കോയിബിരിയാണീം  തന്ന് വീട് കേറി താമസിക്കണം 
എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷേങ്കി
ഇതിനിടയിലും വില്ലനായി വന്നത് ഫുലൂസ് തന്നെയാണ്.

ഇനിയുള്ള പണിയെല്ലാം കേറിത്താമസം കഴിഞ്ഞ് മെല്ലെ 
മെല്ലെ ചെയ്‌താല്‍ മതിയെന്നുള്ള ഉമ്മയുടെ നിര്‍ദേശം 
എനിക്ക് അനുസരിക്കേണ്ടി വന്നു. കാരണം ഏതൊരു 
ഉമ്മയുടെയും, ബാപ്പയുടെയും ആഗ്രഹമാകും  എല്ലാ 
മക്കളും സ്വന്തമായി  വീടുണ്ടാക്കി  അതിലിരുന്നുള്ള 
ജീവിതം ആസ്വദിച്ച് കാണുവാന്‍...

ഇന്നലെ വെള്ളിയാഴ്ച (03-04-2015) സ്രേഷ്ട്ടതകളില്‍ സ്രേഷ്ട്ടത
നിറഞ്ഞ ദിവസം.സുബ്ഹി ബാങ്ക് വീടിന്റെ ഹാളില്‍ നിന്നും 
ഉച്ചത്തില്‍ മുഴങ്ങിയപ്പോള്‍ അടുക്കളയില്‍ ആ നിമിഷം എന്റെ 
പൊന്നുമ്മയുടെ നിര്‍ദ്ദേശമനുസുസരിച്ച്, വീടിനു തറ 
നിര്‍മ്മിച്ചപ്പോള്‍ തന്നെ ഉമ്മ വേടിച്ചു വെച്ചിരുന്ന കുഞ്ഞി 
കുടുക്കയില്‍ പാല്‍കാച്ചിയ നിമിഷം ഹോ !! 
എന്റെ ജീവിതത്തിലെ സന്തോഷം 
നിറഞ്ഞ നിമിഷങ്ങളായിരുന്നു പ്രിയരേ !! 

പല സുഹൃത്തുക്കളോടും ,പ്രിയ നാട്ടുകാരോടും,കേറി 
താമസം അറിയിക്കാമെന്നും,ക്ഷണിക്കാമെന്നും മുന്‍പ്‌ 
വാക്ക് തന്നിരുന്നു... :( 
എല്ലാവരും എന്നോട് ക്ഷമി  "=D " ക്കും എന്ന് കരുതുന്നു ...

പിന്നെ ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ,,
"ഇണയും തുണയുമായി ..
ഇണങ്ങിയും പിണങ്ങിയും ...
ന്റെ ബീവിയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക് 
11 വര്‍ഷം തികയുന്നു പ്രിയരേ ...



                                 പച്ചക്കറി വിനോദം 


ഒരു മീറ്റര്‍ നീളം വരുന്ന നാടന്‍ പയര്‍.
ചുവപ്പും, പച്ചയും നിറമുള്ള ഔഷധഗുണമുള്ള ചീര.
അടിപൊളി എരിവു തരുന്ന നീളന്‍ മുളക്.
എത്ര മൂപ്പ് വന്നാലും കഴിക്കാന്‍ രസമുള്ള വെണ്ടക്ക.
എനിക്കേറ്റവും ഇഷ്ട്ടമുള്ള മത്തന്‍.
ഒരു വള്ളിയില്‍ യഥെഷ്ട്ടം പടര്‍ന്നു പന്തലിക്കുന്ന എളവന്‍.
തമിഴനാട്ടില്‍ നിന്നും വരുന്ന ആപ്പിള്‍ തക്കാളിയെ വെല്ലുന്ന
നല്ല അടിപൊളി നാടന്‍ തക്കാളി ,,,

എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ എനിക്കും ത്രില്ലായി.
ഒന്നും നോക്കീലാ ,,എല്ലാം വേടിച്ചു ഓരോ പാക്കറ്റ്.

വീടിനു പുറകില്‍ ഉള്ള സ്ഥലത്ത്... 
ഞാനും കൂലി ചോദിക്കാതെ ചെലവ് മാത്രം 
ചോദിക്കുന്ന ന്റെ പണിക്കാരും ...
ഇപ്രാവശ്യത്തെ കര്‍ഷകശ്രീ കിട്ടിയില്ലേലും 
ഒരു ദിവസത്തേക്കുള്ള കറിക്കുള്ളതേലും
കിട്ടുമെന്ന വിശ്വാസത്തില്‍...